ബോക്കോ ഹറാം ആക്രമണത്തിൽ 18 മരണം

ബോക്കോ ഹറാം ആക്രമണത്തിൽ 18 പേർ കൊല്ലപ്പെട്ടു. രണ്ട് പേർക്ക് ഗുരുതരമായി പരുക്കേറ്റിട്ടുണ്ടെന്നും, 10 സ്ത്രീകളെ തട്ടിക്കൊണ്ടു പോയതായും റിപ്പോർട്ടുണ്ട്. ചാഡിയൻ തടാകത്തിന്റെ പ്രദേശത്താണ് ആക്രമണം ഉണ്ടായതെന്ന് സൈനിക മേധാവി അറിയിച്ചു. 18 പേരെയും അതി ക്രൂരമായാണ് കൊലപ്പെടുത്തിയത്.
നൈജീരിയയുടെ അതിർത്തി പ്രദേശമായ ചാഡിൽ പ്രാദേശിക സമയം 9 മണിക്കാണ് ആക്രമണം ഉണ്ടായത്. ആക്രമണം ഉണ്ടായതിന് ശേഷം തെക്ക് പടിഞ്ഞാറൻ മേഖലയിൽ സൈനീക ആസ്ഥാനങ്ങൾ ആക്രമിച്ചതിനെ തുടർന്ന് പത്ത് ഭീകരരെ വധിച്ചെന്ന് സൈനിക ഉദ്യോഗസ്ഥൻ അറിയിച്ചു.
2009 ന് ശേഷം ബോക്കോ ഹറാം ആക്രമണത്തിൽ നൈജീരിയയിൽ ഇതുവരെ 20000 പേർ മരിച്ചിട്ടുണ്ട്. രണ്ട് ലക്ഷം പേർക്ക് ആക്രമണത്തിൽ പരുക്കേറ്റിട്ടുണ്ട്. മേയ് മാസത്തിൽ, ചാഡിയൻ സൈനിക ചെക്ക് പോസ്റ്റിൽ ബോക്കോ ഹറാമിന്റെ ആക്രമണത്തിൽ 4 ഗവൺമെന്റ് ഉദ്യോഗസ്ഥരും, പട്ടാളക്കാരനും കൊല്ലപ്പെട്ടിരുന്നു.
-
You may also like
-
അൽ ഖ്വയിദ തലവനെ അമേരിക്ക വധിച്ചു; നീതി നടപ്പായെന്ന് ജോ ബൈഡൻ
-
കോമൺ വെൽത്ത് ഗെയിംസിന് തുടക്കം: ഇന്ത്യന്‍ പതാകയേന്തി പിവി സിന്ധുവും മന്‍പ്രീത് സിംഗും
-
മങ്കിപോക്സിനെ ആഗോള പകർച്ചവ്യാധിയായി പ്രഖ്യാപിച്ച് ലോകാരോഗ്യ സംഘടന; തീരുമാനം രോഗവ്യാപനം കടുത്തതോടെ
-
ഉച്ചഭക്ഷണത്തില്‍ മാംസാഹാരം തുടരും: ഉത്തരവിറക്കി ലക്ഷദ്വീപ് വിദ്യാഭ്യാസ വകുപ്പ്
-
ശ്രീലങ്കയിൽ ദിനേശ് ഗുണവർധന പ്രധാനമന്ത്രിയായി അധികാരമേറ്റു
-
ശ്രീലങ്കയിൽ പ്രക്ഷോഭം കടുക്കുന്നു; ജനങ്ങള്‍ പാര്‍ലമെന്റ് മന്ദിരം വളഞ്ഞു