ജർമൻ ഗ്രാൻപ്രീ: ലൂയിസ് ഹാമിൽട്ടൺ ജേതാവ്

ജർമൻ ഗ്രാൻപ്രീ എഫ് വൺ പോരാട്ടത്തിൽ മെഴ്‌സിഡസിൻറെ ബ്രിട്ടീഷ് ലൂയിസ് ഹാമിൽട്ടൺ ജേതാവായി. 14-ാം സ്ഥാനത്ത് ഡ്രൈവിംഗ് ആരംഭിച്ച ഹാമിൽട്ടൺ ആവേശോജ്വല പോരാട്ടത്തിലാണ് ഒന്നാമതെത്തിയത്. പോൾപൊസിഷനിൽ മത്സരം ആരംഭിച്ച ഫെരാരിയുടെ സെബാസ്റ്റ്യൻ വെറ്റൽ പ്രതികൂലകാലാവസ്ഥയില്‍ തകർന്നു പുറത്തായതും ഹാമിൽട്ടണിനു ഗുണമായി.

മെഴ്‌സിഡസിൻറെ ബോട്ടസ് രണ്ടാമതും ഫെരാരിയുടെ കിമി റൈക്കോൺ മൂന്നാമതും ഫിനിഷ് ചെയ്തു. ഇതോടെ 188 പോയിൻറുമായി ഹാമിൽട്ടൺ ഡ്രൈവേഴ്‌സ് ചാന്പ്യൻഷിപ്പിൽ മുന്നിലെത്തി. കഴിഞ്ഞ ദിവസം മെഴ്‌സിഡസ് 361 കോടി രൂപയുടെ വാർഷിക പ്രതിഫലത്തിൽ ഹാമിൽട്ടണുമായി രണ്ടുവർഷ കരാർ ഒപ്പിട്ടിരുന്നു. ലോകത്തിൽ ഏറ്റവും അധികം വാർഷിക പ്രതിഫലം കൈപ്പറ്റുന്ന എട്ടാമത് കായിക താരം എന്ന റിക്കാർഡിൽ അതോടെ ഹാമിൽട്ടൺ എത്തി.
-
You may also like
-
മിരാഭായ് ചാനുവിന് ചരിത്ര സ്വർണം; കോമൺവെൽത്ത് ഗെയിംസ് ഭാരോദ്വഹനത്തിൽ ഇന്ത്യയുടെ മെഡൽ വേട്ട
-
കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യക്ക് രണ്ടാം മെഡൽ; ഭാരോദ്വഹനത്തിൽ വെങ്കലം നേടി ഗുരുരാജ പൂജാരി
-
കോമൺ വെൽത്ത് ഗെയിംസിന് തുടക്കം: ഇന്ത്യന്‍ പതാകയേന്തി പിവി സിന്ധുവും മന്‍പ്രീത് സിംഗും
-
ഇന്ത്യൻ കായിക രംഗത്തിന് ഇത് അപൂർവ്വ നിമിഷം; നീരജ് ചോപ്രയെ അഭിനന്ദിച്ച് പ്രധാനമന്ത്രി
-
നീരജ് ചോപ്രയ്ക്ക് വെള്ളി; നേട്ടം സ്വന്തമാക്കുന്ന ആദ്യ ഇന്ത്യന്‍ താരം
-
വിരമിക്കൽ പ്രഖ്യാപിച്ച് ഇതിഹാസ താരം മിതാലി രാജ്; അന്താരാഷ്ട്ര ക്രിക്കറ്റിന്റെ എല്ലാ ഫോർമാറ്റുകളിൽ നിന്നും വിരമിച്ചു