ഇടതുമുന്നണി വിപുലീകരിക്കാന്‍ സി.പി.എമ്മില്‍ ധാരണ; മുന്നണി യോഗം വ്യാഴാഴ്ച

തിരുവനന്തപുരം:ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഇടതുമുന്നണി വിപുലീകരിക്കാന്‍ തിരുവനന്തപുരത്തു സമാപിച്ച സി.പി.എം സംസ്ഥാനസമിതി യോഗം തീരുമാനിച്ചു. ഐ.എന്‍,എല്‍, കേരളാ കോണ്‍ഗ്രസ് ബി, ഫ്രാന്‍സിസ് ജോര്‍ജ് വിഭാഗം, ജനതാദള്‍ വീരേന്ദ്രകുമാര്‍ വിഭാഗം ഉള്‍പ്പെടെ നിരവധി പാര്‍ട്ടികള്‍ ഇടതുമുന്നണിയുമായി ഇപ്പോള്‍ സഹകരിക്കുന്നുണ്ട്.ഇവരില്‍ ചിലര്‍ക്കെങ്കിലും മുന്നണി അംഗത്വം നല്‍കണമെന്നാണ് സി.പി.എം സംസ്ഥാനസമിതിയുടെ നിലപാട്. വ്യാഴാഴ്ച ചേരുന്ന ഇടതുമുന്നണി യോഗത്തില്‍ മറ്റു പാര്‍ട്ടികളുടെ അഭിപ്രായം തേടിയതിനു ശേഷമായിരിക്കും അന്തിമതീരുമാനം. ആരെയൊക്കെ ഉള്‍പ്പെടുത്തണമെന്നതില്‍ യോഗത്തില്‍ അഭിപ്രായസമന്വയമുണ്ടാക്കാനാവുമെന്നാണ് സി.പി.എമ്മിന്റെ പ്രതീക്ഷ. എസ്.ഡി.പി.ഐക്കെതിരെ ജാഗ്രതപാലിക്കാന്‍ കീഴ് ഘടകങ്ങള്‍ക്ക് നിര്‍ദേശം നല്‍കാന്‍ സി.പി.എം സംസ്ഥാന സമിതി യോഗം തീരുമാനിച്ചു.