തൊഴിലാളികളെ ബന്ധികളാക്കിയ മാവോയിസ്റ്റ് സംഘത്തെ തിരിച്ചറിഞ്ഞു; വന മേഖലയില്‍ പോലീസ് തെരച്ചില്‍ ശക്തമാക്കി

വയനാട്: മേപ്പാടിയില്‍ തൊഴിലാളികളെ ബന്ധികളാക്കിയ മാവോയിസ്റ്റ് സംഘത്തെ തിരിച്ചറിഞ്ഞു. വിക്രം ഗൗഡയും സോമനുമടക്കമുള്ള സംഘമാണെന്ന് പോലീസ് സ്ഥിരീകരിച്ചു. കള്ളാടിയിലെ 900 ഏക്കറിലും പരിസരത്തെ വനത്തിലും 35 അംഗ തണ്ടര്‍ബോള്‍ട്ട് സംഘം തിരച്ചില്‍ തുടരുകയാണ്. തമിഴ്നാട് പോലീസും അതിര്‍ത്തിയില്‍ പരിശോധന നടത്തുന്നുണ്ട്. മാവോയിസ്റ്റുകള്‍ നിലമ്പൂരിലേക്കോ തമിഴ്നാട്ടിലേക്കോ കടന്നിരിക്കാനുള്ള സാധ്യത പോലീസ് മുന്നില്‍ കാണുന്നു. അതിര്‍ത്തിയില്‍ ജാഗ്രതവേണമെന്ന് തമിഴ്നാട് പോലീസിന് വിവരം നല്‍കിക്കഴിഞ്ഞു. കള്ളാടിയില്‍ നിന്നും ആനക്കാംപൊയിലിലൂടെ രക്ഷപെടാന്‍ സാധ്യതയുള്ളതിനാല്‍ അവിടെയും തിരച്ചില്‍ നടത്തുന്നുണ്ട്.
കഴിഞ്ഞദിവസം തട്ടിക്കൊണ്ടുപോയ ബംഗാള്‍ സ്വദേശികളായ ആലാവൂദിന്‍, ഖത്തീം, മക്ബൂല്‍ എന്നിവരെ വിശദമായി ചോദ്യം ചെയ്തതിനുശേഷമാണ് ഇവരെ ബന്ധിയാക്കിയത് മാവോയിസ്റ്റുകള്‍ തന്നെയാണെന്ന് പോലീസ് സ്ഥിരീകരിച്ചത്. വിക്രം ഗൗഡ, സോമന് അടക്കം മൂന്നു പേരാണ് സംഘത്തിന് നേതൃത്വം നല്‍കുന്നതെന്ന് തൊഴിലാളികള്‍ തിരിച്ചറിഞ്ഞിട്ടുണ്ട്.
-
You may also like
-
മലയാളക്കരയിൽ ഇംഗ്ലീഷ് വിദ്യാഭ്യാസം നേടിയ ആദ്യ മുസ്ലിം വനിത; മാളിയേക്കൽ മറിയുമ്മ അന്തരിച്ചു
-
വിദ്യാർത്ഥികളെ കുത്തിനിറച്ച് യാത്ര; നിയമനടപടിയുമായി മോട്ടോർ വാഹന വകുപ്പ്
-
നെഞ്ചുവേദന: മന്ത്രി ജി ആർ അനിലിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
-
നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ ഇറങ്ങിയ യാത്രക്കാരന് മങ്കിപോക്സ് ലക്ഷണങ്ങൾ; ആശുപത്രിയിലേക്ക് മാറ്റി
-
പ്ലസ്വണ് ഒന്നാം ഘട്ട അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു; ആഗസ്റ്റ് 10 വരെ പ്രവേശനം
-
ചാലക്കുടി പുഴയില്‍ ജലനിരപ്പ് നിയന്ത്രണ വിധേയം: പുഴയോരത്ത് അതീവ ജാഗ്രത തുടരുന്നു