ന്യൂജേഴ്‌­സി കേരള അസ്സോസിയേഷൻ ഓണാഘോഷം സെപ്തംബർ 8ന്‌

കേരള അസ്സോസിയേഷൻ ഓഫ് ന്യൂജേഴ്‌­സി (കാൻജ്) യുടെ ഓണാഘോഷങ്ങൾ 2018 സെപ്തംബർ 8 ശനിയാഴ്ച നടക്കും. ന്യൂ ജേഴ്‌സി ഈസ്റ്റ് ബ്രോൺസ്‌വിക്കിലുള്ള ജോ ആൻ മജെസ്ട്രോ പെർഫോമിംഗ് ആർട്സ് സെന്ററിൽ വച്ചാണ് ചടങ്ങുകള്‍. ചടങ്ങിന്റെ ഔദ്യോഗിക ടിക്കറ്റ് വില്പന ഉദ്ഘാടനം എഡിസൺ ഹോട്ടൽ പ്രിൻസ്ടൺ ഹാളിൽ വച്ച് സംഘടിപ്പിച്ചു, ചടങ്ങിൽ സിനിമാതാരം ജഗദീഷിന്റെ പക്കൽ നിന്നും ദിലീപ് വർഗീസും സിനിമാതാരം ഷീലയുടെ കയ്യിൽ നിന്നും അനിയൻ ജോർജും ഗായിക രഞ്ജിനി ജോസിന്റെ പക്കൽ നിന്നും ഫോമാ മുൻ ജനറൽ സെക്രട്ടറി ജിബി തോമസും ആദ്യ ടിക്കറ്റുകൾ ഏറ്റു വാങ്ങി.

പ്രസിഡന്റ് ജെയിംസ് ജോർജ്, ജനറൽ സെക്രട്ടറി ദീപ്തി നായർ, ട്രഷറർ ജോസഫ് ഇടിക്കുള, ജോയിന്റ് ട്രഷറർ ബൈജു വർഗീസ്, വൈസ് പ്രസിഡന്റ്‌ ജയൻ എം ജോസഫ്, ജോയിന്റ് സെക്രട്ടറി ജിനേഷ് തമ്പി, സഞ്ജീവ്കുമാർ കൃഷ്ണൻ (പബ്ലിക്‌ ആൻഡ്‌ സോഷ്യൽ അഫയേഴ്സ്), ജൂഡി പോൾ (യൂത്ത് അഫയേഴ്സ്), സ്വപ്ന രാജേഷ് കൂടാതെ ഫോമാ ട്രഷറർ ഷിനു ജോസഫ്, ട്രസ്റ്റി ബോർഡ് ചെയർ പേഴ്സൺ ആനി ജോർജ്, ട്രസ്റ്റി ബോർഡ് മെംബറും ഫോമാ മുൻ ജനറൽ സെക്രട്ടറിയുമായ ജിബി തോമസ് മോളോപറമ്പിൽ,കൃഷ്ണ കിഷോർ, മാലിനി നായർ, റോയ് മാത്യു കൂടാതെ മലയാളി അസോസിയേഷൻ ഓഫ് സ്റ്റാറ്റൻ ഐലൻഡ് പ്രസിഡന്റ് റോഷൻ മാമ്മൻ, അലക്സ് കോശി വിളനിലം, സജി പോൾ, പിന്റോ കണ്ണമ്പള്ളിൽ, ജെയ്സൺ അലക്സ്, അലക്സ് ജോൺ, ജോൺ തോമസ്, രാജൻ ചീരൻ, സജി എബ്രഹാം, ജോൺ ജോർജ്, ഷോൺ ഡേവിസ്, സണ്ണി വാളിപ്ലാക്കൽ, സുനിത അനീഷ്, ശർമിള ജോർജ്, ഷീബ ജെയിംസ്, ജിനു അലക്സ്, ബാബു ജോസ്, രാജു പള്ളത്ത്, സുനിൽ ട്രൈ സ്റ്റാർ,മാലിനി നായർ, രാജൻ ചീരൻ, ഷിറാസ് യുസഫ്, ഷീല ശ്രീകുമാർ, സുധീർ നമ്പ്യാർ, ആനി ലിബു തുടങ്ങിയവര്‍ ചടങ്ങിൽ പങ്കെടുത്തു.