രാഹുലിന്റ തല്ലും തലോടലും: മോദിയെ ആലിംഗനം ചെയ്ത് രാഹുല്‍ ഗാന്ധി

ഡല്‍ഹി: അവിശ്വാസ പ്രമേയ ചര്‍ച്ച തുടരുന്നതിനിടെ ലോക്‌സഭയില്‍ നാടകീയ രംഗങ്ങള്‍. ചര്‍ച്ചയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ ആഞ്ഞടിച്ച കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി അപ്രതീക്ഷിതമായി പ്രധാനമന്ത്രിയെ ആലിംഗനം ചെയ്തു. ആദ്യം അമ്പരന്ന മോദി പിന്നീട് ചിരിയോടെ എതിരേറ്റു. സഭയ്ക്കുള്ളില്‍ നാടകം വേണ്ടെന്നായിരുന്നു സ്പീക്കര്‍ സുമിത്ര മഹാജന്‍റെ പ്രതികരണം.

പ്രധാനമന്ത്രി സത്യസന്ധനല്ലെന്നും റാഫേല്‍ വിമാന ഇടപാടില്‍ സര്‍ക്കാര്‍ രാജ്യത്തോട് കള്ളം പറഞ്ഞെന്നും രാഹുല്‍ ഗാന്ധി ആരോപിച്ചു.മോദിക്കും അമിത് ഷായ്ക്കും അധികാരമില്ലാതെ നിലനില്‍പ്പില്ലെന്നും രാഹുല്‍ പറഞ്ഞു. മോദിക്ക് തന്റെ കണ്ണിൽ നോക്കാൻ പോലും ഭയമാണെന്നും രാഹുല്‍‌ കൂട്ടിച്ചേര്‍ത്തു.

തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ച​ര​ണ​ത്തി​നാ​യി മോ​ദി ചി​ല​വി​ടു​ന്ന​ത് കോ​ടി​ക​ളാ​ണ്. ജ​ന​ങ്ങ​ൾ​ക്കു ന​ൽ​കു​മെ​ന്ന പ​റ​ഞ്ഞ 15 ല​ക്ഷം എ​വി​ടെ​യാ​ണെ​ന്നും പ്ര​തി​രോ​ധമ​ന്ത്രി​യും പ്ര​ധാ​ന​മ​ന്ത്രി​യും രാ​ജ്യ​ത്തെ തെ​റ്റി​ദ്ധ​രി​പ്പി​ക്കു​ക​യാ​ണെ​ന്നും രാ​ഹു​ൽ കു​റ്റ​പ്പെ​ടു​ത്തി. നിങ്ങള്‍ എത്രതവണ പരിഹസിച്ചാലും പപ്പുവെന്ന് വിളിച്ചാലും പ്രശ്നമില്ല. കോണ്‍ഗ്രസുകാര്‍ എന്ന് പറയുന്നത് എല്ലാവരോടും സഹിഷ്ണുത കാട്ടുന്നവരാണ് എന്ന് ഞാന്‍ പഠിച്ചത് ബിജെപിക്കാരില്‍ നിന്നാണെന്നും അതിന് എന്നും കടപ്പാടുണ്ടെന്നും അദ്ദേഹം കയ്യടികള്‍ക്കിടെ പറഞ്ഞു.