വ്യാജ സന്ദേശങ്ങള്‍ തടയാന്‍ നടപടി എടുത്ത് വാട്സ് ആപ്പ്; ഇന്ത്യയിലെ ഉപയോക്താക്കള്‍ക്ക് ഒരേ സമയം അഞ്ചിലധികം പേർക്ക് സന്ദേശങ്ങൾ ഫോര്‍വേഡ് ചെയ്യാന്‍ ഇനി അനുമതി ഇല്ല

ന്യൂഡല്‍ഹി: വാട്സാപ്പിന്റെ ഇന്ത്യയിലെ ഉപയോക്താക്കള്‍ക്ക് ഒരേ സമയം അഞ്ചിലധികം പേർക്ക് സന്ദേശങ്ങൾ ഫോര്‍വേഡ് ചെയ്യാന്‍ അനുമതി നല്‍കില്ലെന്ന് വാട്സ് ആപ്പ്. വ്യാജ പ്രചരണങ്ങളെ തുടര്‍ന്ന്
ആൾക്കൂട്ട കൊലപാതകങ്ങൾ വ്യാപിക്കുന്നതിന് വാട്സാപ് സന്ദേശങ്ങൾ ദുരുപയോഗം ചെയ്യപ്പെടുന്നുണ്ടെന്നും വ്യാജവാർത്തകളും പ്രചാരണങ്ങളും തടയുന്നതിനായി നടപടി സ്വീകരിക്കണമെന്നും കേന്ദ്രസർക്കാർ വാട്സാപിനോട് ആവശ്യപ്പെട്ടിരുന്നു.ഇതിനെതുടര്‍ന്നാണ് നടപടി. വാട്സാപില്‍ പരക്കുന്ന വ്യാജസന്ദേശങ്ങള്‍ ഉയര്‍ത്തുന്ന ഭീഷണിയെക്കുറിച്ച് കമ്പനി അധികൃതരെ കേന്ദ്രസര്‍ക്കാര്‍ ആശങ്ക അറിയിച്ചിരുന്നു.
മീഡിയ മെസേജിനു സമീപത്തുള്ള ക്യുക് ഫോര്‍വേഡ് ബട്ടണ്‍ ഇനി ഉണ്ടാകില്ല. ഇന്നു മുതല്‍ പരീക്ഷണാടിസ്ഥാനത്തില്‍ ഇതു നടപ്പാക്കും .ഇന്ത്യയിലെ ഉപയോക്താക്കളാണ് ലോകത്തു മറ്റേതു രാജ്യത്തുള്ളതിനേക്കാളും മെസേജുകളും ചിത്രങ്ങളും വിഡിയോകളും ഫോര്‍വേഡ് ചെയ്യുന്നതെന്ന് വാട്സാപ് ചൂണ്ടിക്കാട്ടുന്നു. സാമൂഹിക മാധ്യമങ്ങളിലൂടെ വ്യാജവാർത്തകൾ പരക്കുന്നത് തടയാൻ അവ നീക്കം ചെയ്യാനുള്ള നടപടി സ്വീകരിക്കുമെന്ന് ഫെയ്സ്ബുക്കും നേരത്തെ വ്യക്തമാക്കിയിരുന്നു.
-
You may also like
-
നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ ഇറങ്ങിയ യാത്രക്കാരന് മങ്കിപോക്സ് ലക്ഷണങ്ങൾ; ആശുപത്രിയിലേക്ക് മാറ്റി
-
സ്വര്ണക്കടത്തുകാർ തട്ടിക്കൊണ്ടുപോയ ഇര്‍ഷാദ് മരിച്ചുവെന്ന് സൂചന: മൃതദേഹ ഡി.എന്‍.എ സാമ്യം
-
സംസ്ഥാനത്ത് ശക്തമായ മഴ തുടരും; അഞ്ച് ജില്ലകളിൽ ഓറഞ്ച് അലേർട്ട്
-
ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി ദേശീയ ദുരന്തനിവാരണ സേനയുടെ 21 അംഗസംഘം ഇന്ന് ആലപ്പുഴയില്‍ എത്തും
-
കുട്ടികളെ സ്കൂളിൽ പറഞ്ഞയച്ചതിന് പിന്നാലെ യുവതി തൂങ്ങിമരിച്ചു; ഭർതൃസഹോദരിയുടെ പീഡനമെന്ന് ആരോപണം
-
അവധി പ്രഖ്യാപിച്ചതിൽ ആശയക്കുഴപ്പമുണ്ടാക്കി; രേണു രാജിനെതിരെ ഹൈക്കോടതിയിൽ ഹർജി