വണ്ടൂരിൽ വീട് തകർന്ന് രണ്ട് മരണം

തൃശൂര്‍: വണ്ടൂരിൽ വീട് തകർന്ന് അച്ഛനും മകനും മരിച്ചു. വണ്ടൂർ ചേനക്കല വീട്ടിൽ അയ്യപ്പൻ (70) , മകൻ രാജൻ (45) എന്നിവരാണ് മരിച്ചത്. രാത്രി പെയ്ത കനത്ത മഴയിലും കാറ്റിലും വീട് തകരുകയായിരുന്നു.
കാറ്റിലും മഴയിലും തകരാവുന്ന അവസ്ഥയിലായിരുന്നു ഇവരുടെ വീട്. മണ്ണ് കൊണ്ട് നിര്‍മിച്ച വീടായിരുന്നു ഇത്. അപകടമുണ്ടായത് രാത്രിയാണെങ്കിലും സമീപവാസികള്‍ രാവിലെയാണ് അപകടം അറിഞ്ഞത്.മൃതദേഹങ്ങൾ പുതുക്കാട് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. കാലവര്‍ഷത്തിനിടെ തൃശൂര്‍ ജില്ലയില്‍ മരിച്ചവരുടെ എണ്ണം ഇതോടെ മൂന്നായി