പൊതുസ്ഥലങ്ങൾ കൈയേറി നിര്‍മ്മിച്ച ആരാധനാലയങ്ങള്‍ ഒഴിപ്പിക്കണം: ഹൈക്കോടതി

കൊച്ചി: പൊതുസ്ഥലങ്ങൾ കൈയേറി നിര്‍മ്മിച്ച ആരാധനാലയങ്ങൾ ഒഴിപ്പിക്കണമെന്ന 2009 ലെ സുപ്രീംകോടതി വിധി അടിയന്തരമായി നടപ്പാക്കാൻ ജില്ലാ ജഡ്ജിമാർക്ക് കേരള ഹൈക്കോടതി നിർദേശം നൽകി. പൊതുഭൂമി കൈയേറി നിർമ്മിച്ച എല്ലാ ആരാധനാലയങ്ങളും കണ്ടെത്തി ഒഴിപ്പിക്കണമെന്ന സുപ്രീംകോടതി വിധി കർശനമായി നടപ്പാക്കാനാണ് ഹൈക്കോടതി നിർദേശിച്ചിരിക്കുന്നത്. എന്നാൽ ഉത്തരവ് ഫലപ്രദമായി നടപ്പാക്കിയില്ലെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് അടിയന്തരനടപടി സ്വീകരിക്കാൻ സുപ്രീംകോടതി നേരിട്ട് ഹൈക്കോടതികൾക്ക് നിർദേശം നൽകിയത്.
കളക്ടർ, ജില്ലാ മജിസ്ട്രേറ്റുമാർ, കമ്മീഷണർമാർ, ചീഫ് സെക്രട്ടറി എന്നിവർക്കാണ് കൈയേറ്റങ്ങൾ കണ്ടെത്തി ഒഴിപ്പിക്കാനുള്ള ചുമതല. വിധി നടപ്പാക്കുന്നതിന് ഹൈക്കോടതി നേരിട്ട് മേൽനോട്ടം വഹിക്കും. ഒഴിപ്പിക്കൽ ഇനിയും വൈകിയാൽ ചീഫ് സെക്രട്ടറിയും കളക്ടർമാരും ഉത്തരവാദിത്തമേൽക്കേണ്ടി വരും.
-
You may also like
-
മലയാളക്കരയിൽ ഇംഗ്ലീഷ് വിദ്യാഭ്യാസം നേടിയ ആദ്യ മുസ്ലിം വനിത; മാളിയേക്കൽ മറിയുമ്മ അന്തരിച്ചു
-
വിദ്യാർത്ഥികളെ കുത്തിനിറച്ച് യാത്ര; നിയമനടപടിയുമായി മോട്ടോർ വാഹന വകുപ്പ്
-
നെഞ്ചുവേദന: മന്ത്രി ജി ആർ അനിലിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
-
നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ ഇറങ്ങിയ യാത്രക്കാരന് മങ്കിപോക്സ് ലക്ഷണങ്ങൾ; ആശുപത്രിയിലേക്ക് മാറ്റി
-
പ്ലസ്വണ് ഒന്നാം ഘട്ട അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു; ആഗസ്റ്റ് 10 വരെ പ്രവേശനം
-
ചാലക്കുടി പുഴയില്‍ ജലനിരപ്പ് നിയന്ത്രണ വിധേയം: പുഴയോരത്ത് അതീവ ജാഗ്രത തുടരുന്നു