‘കൂടെ’ക്ക് മികച്ച പ്രതികരണം

അഞ്ജലി മേനോൻ ചിത്രം കൂടെ മികച്ച പ്രതികരണമാണ് നേടുന്നത്.ആകെ സംവിധാനം ചെയ്ത മൂന്ന് ഫീച്ചർ ഫിലിമുകളിൽ രണ്ടും സൂപ്പർഹിറ്റുകളാക്കിയ സംവിധായികയാണ് അഞ്ജലി മേനോൻ. ബാംഗ്ലൂർ ഡെയ്‌സിനുശേഷം അഞ്ജലി മേനോൻ ഒരുക്കുന്ന കൂടെ യിൽ പൃഥ്വിരാജ്, പാർവതി, നസ്രിയ എന്നിവരീണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ലിറ്റിൽ ഫിലിംസ് ഇന്ത്യയുടെ കൂടെ രജപുത്ര വിഷ്വൽ മീഡിയയുടെ ബാനറിൽ എം രഞ്ജിത്തും അഞ്ജലി മേനോനും ചേർന്നാണ് നിർമ്മിച്ചിരിക്കുന്നത്. കേരളത്തിൽ മാത്രം 125 സെൻററുകളിലാണ് ചിത്രത്തിന് റിലീസ്.

വിവാഹശേഷം നസ്രിയ തിരിച്ചെത്തുന്ന ചിത്രം, സംവിധായകൻ രഞ്ജിത്ത് ഒരു മുഴുനീള വേഷത്തിൽ എത്തുന്നു എന്നീ പ്രത്യേകതകളുമുണ്ട് കൂടെയ്ക്ക്. അതുൽ കുൽക്കർണി, റോഷൻ മാത്യു, സിദ്ധാർഥ് മേനോൻ, സുബിൻ നസീൽ, പാർവതി എന്നിവരാണ് മറ്റ് താരങ്ങൾ. ലിറ്റിൽ സ്വയംപ് പോൾ ക്യാമറ ചലിപ്പിച്ച ചിത്രത്തിനായി പ്രവീൺ ഭാസ്‌കർ ആണ് എഡിറ്റിംഗ് നിർവഹിച്ചിരിക്കുന്നത്.