മോദിജി പ്രസംഗിക്കുമ്പോള്‍ ചിരിക്കാതെ നില്‍ക്കുന്ന പ്രൊട്ടക്ഷന്‍ ഓഫീസറെ സമ്മതിക്കണം: മോദിയെ ട്രോളി എഴുത്തുകാരന്‍ ബെന്യാമിന്‍

മോദിജി പ്രസംഗിക്കുമ്പോൾ പിന്നിൽ നില്‌ക്കുന്ന ആ പ്രൊട്ടക്‌ഷൻ ഓഫീസറെ സമ്മതിക്കണം. ഒരാൾക്കെങ്ങനെ ഇത്രയധികം സമയം ചിരിക്കാതെ നില്‌ക്കാൻ കഴിയുന്നുവെന്നാണ് ഫേസ്ബുക്കിലൂടെ ബെന്യാമിന്‍ ചോദിക്കുന്നത്. ഈ പോസ്റ്റിനെ എതിര്‍ത്തും അനുകൂലിച്ചും നിരവധി ആളുകളാണ് പ്രതികരിക്കുന്നത്.അടുത്തിടെ മോദി നടത്തിയ പല പ്രസ്താവനകളും വസ്തുതാ വിരുദ്ധമാണെന്ന് തെളിഞ്ഞിരുന്നു. ഇത്തരം പ്രസ്ഥാവനകള്‍ക്കെതിരെ രൂക്ഷമായ പ്രതികരണങ്ങളാണ് സമൂഹ മാധ്യമങ്ങളില്‍ ഉണ്ടായിക്കൊണ്ടിരിക്കുന്നത്.