രാമക്ഷേത്ര നിർമ്മാണം ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുമ്പ്‌ ആരംഭിക്കും: അമിത് ഷാ

ഹൈദരാബാദ്: അടുത്ത വർഷം തെരഞ്ഞെടുപ്പിന് മുമ്പ് അയോദ്ധ്യയിലെ രാമക്ഷേത്ര നിർമ്മാണം ആരംഭിക്കുമെന്ന് ബിജെപി പ്രസിഡന്റ് അമിത് ഷാ. ബിജെപിയുടെ തെലങ്കാന യൂണിറ്റ് ഓഫീസിൽ വച്ച് നടത്തിയ നടത്തിയ പാർട്ടി നേതാക്കളുടെ സമ്മേളനത്തിലാണ് അമിത് ഷാ നയം വ്യക്തമാക്കിയത്‌. സമ്മേളനത്തിന്റ വിശദാംശങ്ങൾ‌ ബിജെപി ദേശീയ എക്സിക്യൂട്ടീവ് മെമ്പർ പരേല ശേഖർജി മാധ്യമപ്രവർത്തകർക്ക് നൽ‌കി. ഹൈദരാബാദിൽ ഒരു ദിവസത്തെ സന്ദർശനത്തിന് എത്തിയതായിരുന്നു അമിത് ഷാ. എന്നാൽ‌ തെരഞ്ഞെടുപ്പിനെക്കുറിച്ച് മുൻകൂട്ടി പ്രവചിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.