ഖത്തര്‍ ലോകകപ്പിന്‍റെ തിയതി പ്രഖ്യാപിച്ചു

മോസ്‌കോ: 2022 ഖ​ത്ത​ർ ലോകകപ്പിന്‍റെ തീയതി ഫിഫ തലവന്‍ ജിയാന്നി ഇന്‍ഫാന്‍റിനോ പ്രഖ്യാപിച്ചു. നവംബര്‍ 21 മുതല്‍ ഡിസംബര്‍ 18 വരെയാണ് മത്സരങ്ങള്‍ നടക്കുക. ലോകകപ്പിന്‍റെ ദൈര്‍ഘ്യം 28 ദിവസമായി കുറച്ചിട്ടുണ്ട്. നി​ല​വി​ലെ 32 ടീ​മു​ക​ൾ എ​ന്ന രീ​തി​ക്കു പ​ക​രം ടീ​മു​ക​ളു​ടെ പ​ങ്കാ​ളി​ത്തം 48 ആ​ക്കു​ന്ന​തി​നെ​ക്കു​റി​ച്ച് പി​ന്നീ​ട് തീ​രു​മാ​നി​ക്കു​മെ​ന്ന് ഫി​ഫ അ​റി​യി​ച്ചു