അണ്ടർ-20 ലോക അതലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ 400 മീറ്ററിൽ ഹിമ ദാസിന് സ്വർണം

അതലറ്റിക്‌സിൽ ചരിത്രമെഴുതി ഇന്ത്യയുടെ ഹിമ ദാസ്. അണ്ടർ-20 ലോക അതലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ 400 മീറ്ററിൽ ഹിമ ദാസിന് സ്വർണം. 18-കാരിയായ ഹിമ 51.46 സെക്കൻഡിൽ ഓട്ടം പൂർത്തിയാക്കിയാണ് ഒന്നാമതെത്തിയത്.ലോക അതലറ്റിക് ചാമ്ബ്യൻഷിപ്പിൽ ട്രാക്കിൽ സ്വർണം നേടുന്ന ആദ്യ താരമാണ് ഹിമ. റൊമാനിയയുടെ ആന്ദ്രെ മികോലസ് (52.07) വെള്ളിയും അമേരിക്കയുടെ ടെയ്ലർ മൻസൻ (52.28) വെങ്കലവും നേടി.
സെമിയിൽ 52.10 സെക്കൻഡിലായിരുന്നു താരം ഓടിയത്. അസം സ്വദേശിനിയായ ഹിമ കഴിഞ്ഞ കോമൺവെൽത്ത് ഗെയിംസിൽ ആറാമതായായിരുന്നു ഫിനിഷ് ചെയ്തത്. അന്ന് അണ്ടർ-20 വിഭാഗത്തിലെ ദേശീയ റെക്കോഡും ഹിമ സ്വന്തമാക്കിയിരുന്നു. ഗുവാഹാട്ടിയിൽ നടന്ന ദേശീയ ചാമ്പ്യന്‍ഷിപ്പില്‍ 400മീറ്ററില്‍ 51.13 സെക്കൻഡ് ഓടി റെക്കോഡ് തിരുത്തിയെഴുതി. അണ്ടർ-20 ചാമ്ബ്യൻഷിപ്പിൽ സ്വർണംനേടുന്ന രണ്ടാം താരമാണ് ഹിമ.
-
You may also like
-
മിരാഭായ് ചാനുവിന് ചരിത്ര സ്വർണം; കോമൺവെൽത്ത് ഗെയിംസ് ഭാരോദ്വഹനത്തിൽ ഇന്ത്യയുടെ മെഡൽ വേട്ട
-
കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യക്ക് രണ്ടാം മെഡൽ; ഭാരോദ്വഹനത്തിൽ വെങ്കലം നേടി ഗുരുരാജ പൂജാരി
-
കോമൺ വെൽത്ത് ഗെയിംസിന് തുടക്കം: ഇന്ത്യന്‍ പതാകയേന്തി പിവി സിന്ധുവും മന്‍പ്രീത് സിംഗും
-
ഇന്ത്യൻ കായിക രംഗത്തിന് ഇത് അപൂർവ്വ നിമിഷം; നീരജ് ചോപ്രയെ അഭിനന്ദിച്ച് പ്രധാനമന്ത്രി
-
നീരജ് ചോപ്രയ്ക്ക് വെള്ളി; നേട്ടം സ്വന്തമാക്കുന്ന ആദ്യ ഇന്ത്യന്‍ താരം
-
വിരമിക്കൽ പ്രഖ്യാപിച്ച് ഇതിഹാസ താരം മിതാലി രാജ്; അന്താരാഷ്ട്ര ക്രിക്കറ്റിന്റെ എല്ലാ ഫോർമാറ്റുകളിൽ നിന്നും വിരമിച്ചു