എ.എൻ.ഷംസീർ എം.എൽ.എയുടെ ഭാര്യയുടെ വിവാദ നിയമനം: ഹൈക്കോടതി വിശദീകരണം തേടി

കൊച്ചി: എ എൻ ഷംസീർ എം. എൽ.യുടെ ഭാര്യയുടെ വിവാദ നിയമനവുമായി ബന്ധപ്പെട്ട് കണ്ണൂർ സർവകലാശാലയോട് ഹൈക്കോടതി വിശദീകരണം തേടി .നിയമന പട്ടികയിലെ ഒന്നാം റാങ്കുകാരി ഡോ. ബിന്ദു നല്കിയ ഹർജിയിലാണ് കോടതി വിശദീകരണം തേടിയിരിക്കുന്നത്. നിയമനത്തിനായുള്ള റാങ്ക് ലിസ്റ്റിൽ ഒന്നാമത്ത് എത്തിയ ബിന്ദുവിനെ ഒഴിവാക്കിയാണ് ഷംസീറിന്റെ ഭാര്യയ്ക്ക് സർവകലാശാല നിയമനം നൽകിയത്. കണ്ണൂർ സർവകലാശാലയിൽ അസി.പ്രൊഫസർ ആയി കരാർ അടിസ്ഥാനത്തിലാണ് ഇവർക്ക് നിയമനം നൽകിയിരിക്കുന്നത്.