സ്വദേശിവല്‍ക്കരണം: സൗദിയില്‍ രണ്ടര ലക്ഷം പേരുടെ തൊഴില്‍ നഷ്ടമായി

സൗദിഅറേബ്യയിൽ സ്വദേശിവല്‍കരണം ഊര്‍ജിതമാക്കിയതോടെ ഈ വർഷം ആദ്യപാദത്തിൽ രണ്ടര
ലക്ഷത്തിലധികം വിദേശികൾക്ക് ജോലിനഷ്ടപെട്ടതായി കണക്ക്. ജനറല്‍ അതോറിറ്റി ഫോര്‍ സ്റ്റാറ്റിസ്റ്റിക്‌സാണ് കണക്ക് പുറത്തുവിട്ടത്. തൊഴില്‍ മേഖലയിലെ ഈ പ്രതിസന്ധി വരും നാളുകളിലും കൂടുതല്‍ രൂക്ഷമാകുമെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്
അതേസമയം, ദിവസേന നൂറ്റിഅറുപതു സ്വദേശികള്‍ക്ക് ജോലി ലഭിക്കുന്നുണ്ടെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.
സൗദി അറേബ്യയിൽ സ്വദേശിവൽക്കരണം ശക്തമായി തുടരുന്നുവെന്നതിന്റെ വ്യക്തമായ തെളിവുകളാണ് പുറത്തുവരുന്നത്.
സര്‍ക്കാര്‍, സ്വകാര്യ മേഖലകളില്‍ ജോലി ചെയ്തിരുന്ന വിദേശികള്‍ക്കാണ് ഈ വര്‍ഷം ആദ്യ പാദത്തില്‍ തൊഴില്‍ നഷ്ടപ്പെട്ടത്. ജനറല്‍ അതോറിറ്റി ഫോര്‍ സ്റ്റാറ്റിസ്റ്റിക്സ് പുറത്തുവിട്ട കണക്കു പ്രകാരം 2017 അവസാന പാദം ഒരുകോടി നാലുലക്ഷത്തിഇരുപതിനായിരം വിദേശ ജോലിക്കാരാണ് സൌദിയിലുണ്ടായിരുന്നത്. എന്നാൽ, മാർച്ചിൽ അവസാനിച്ച പാദത്തിൽ വിദേശ ജോലിക്കാരുടെ എണ്ണം ഒരു കോടിഒരുലക്ഷത്തിഎണ്ണായിരമായി കുറഞ്ഞു.
-
You may also like
-
യുഎഇയിൽ വ്യാപക മഴ; ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു
-
ഖത്തർ സന്ദർശനം പൂർത്തിയാക്കി ഇന്ത്യയിലേക്ക് മടങ്ങി ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു
-
മുഖ്യമന്ത്രി ദുബായിലെത്തി; രണ്ടാം പിണറായി സര്‍ക്കാര്‍ അധികാരമേറ്റതിനുശേഷം ആദ്യ യുഎഇ സന്ദർശനം
-
അബുദാബിയിലേക്ക് പ്രവേശിക്കാന്‍ പുതിയ നിയന്ത്രണം
-
യുഎഇയിലെ വാരാന്ത്യ അവധി ദിവസങ്ങളിൽ മാറ്റം; അവധി ശനിയും ഞായറും
-
സൗദിക്ക് പിന്നാലെ യുഎഇയിലും ഒമിക്രോൺ