സ്വാമി സ്‌ക്വയറിലെ ലിറിക്കൽ വീഡിയോക്ക് മികച്ച പ്രതികരണം

വിക്രം ചിത്രം സ്വാമി സ്‌ക്വയറിലെ ആദ്യ ഗാനത്തിൻറെ ലിറിക്കൽ വീഡിയോ പുറത്തിറങ്ങി. ദേവീ ശ്രീ പ്രസാദാണ് സംഗീതം നൽകിയിരിക്കുന്നത്. ഹരിയാണ് ചിത്രത്തിന്റെ സംവിധായകൻ. സാമി സ്‌ക്വയറിൻറെ ട്രെയിലറിന് മികച്ച പ്രതികരണമാണ് ആരാധകരിൽ നിന്നുംലഭിച്ചത്. 15 വർഷങ്ങൾക്ക് മുമ്പ് വിക്രമിൻറെ അഭിനയജീവിതത്തിലെ ഏറ്റവും മികച്ച ഹിറ്റുകളിലൊന്നായിരുന്നു സാമി. വിക്രം ഇരട്ടവേഷത്തിലാണ്‌ പുതിയ ചിത്രത്തിൽ എത്തുന്നതെന്നാണ് റിപ്പോർട്ട്. ആദ്യ ഭാഗത്തിലെ നായിക തൃഷ ചിത്രത്തിൽ നിന്ന് പിന്മാറിയതു കാരണം കീർത്തി സുരേഷാണ് നായികയായി എത്തുക. തിരുനെൽവേലിയിലെ തെരുവുകളായിരുന്നു സാമിക്കായി പ്രധാനമായും സെറ്റിട്ടത്. സാമി സ്‌ക്വയറിലും ഇതു തന്നെയായിരിക്കും ആവർത്തിക്കുക.