ലിവ ഈന്തപ്പഴ ഉൽസവം 18 മുതൽ

ദുബൈ:പതിനാലാമത് ലിവ ഈന്തപ്പഴ ഉൽസവം 18 മുതൽ 28 വരെ യുഎഇ യിലെ അൽ ദഫ്റയിൽ നടക്കും. ഉപ പ്രധാനമന്ത്രിയും പ്രസിഡൻഷ്യൽ കാര്യ മന്ത്രിയുമായ ഷെയ്ഖ് മൻസൂർ ബിൻ സായിദ് അൽ നഹ്യാന്റെ നേതൃത്വത്തിലാണ്‌ യുഎഇ യിലെ ഏറ്റവും വലിയ ഈന്തപ്പഴ ഉൽസവം അരങ്ങേറുന്നത്. കർഷികോൽപന്നങ്ങൾക്കു മികച്ച വിപണി കണ്ടെത്താനും കാർഷികരീതികൾ പങ്കുവയ്ക്കാനും മേള അവസരമൊരുക്കുന്നു. യുഎഇയുടെ വിവിധ ഭാഗങ്ങളിൽനിന്നുള്ള ഏറ്റവും മുന്തിയ ഇനം ഈന്തപ്പഴങ്ങളായിരിക്കും വാർഷിക വിളവെടുപ്പ് ഉൽസവത്തിന്റെ മുഖ്യ ആകർഷണം.