ഭര്‍ത്താവിന്റ മരണം: ഭാര്യ കസ്റ്റഡിയില്‍

വ​ട​ക്കാ​ഞ്ചേ​രി: ക​ല്ലം​പാ​റ കോ​ള​നി റോ​ഡി​ൽ ക​ല്ലും​കു​ന്ന​ത്ത് ബാ​ല​നെ (63) വീ​ട്ടി​നു​ള്ളി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തിയ
സംഭവത്തില്‍ ഭാ​ര്യ ഭാ​ര​തി​യെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. അ​ടി​യേ​റ്റാ​ണ് മ​ര​ണം സം​ഭ​വി​ച്ച​തെ​ന്നു സം​ശ​യി​ക്കു​ന്ന​താ​യി പോ​ലീ​സ് പ​റ​ഞ്ഞു. ഭാ​ര​തി​യും ബാ​ല​നും മാ​ത്ര​മാ​ണ് വീ​ട്ടി​ലു​ണ്ടാ​യി​രു​ന്ന​ത്. ഇ​ന്നു പുലർച്ചെയാണ് സം​ഭ​വം പു​റ​ത്ത​റി​യു​ന്ന​ത്. ദ​ന്പ​തി​ക​ൾ ത​മ്മി​ൽ ഇ​ട​യ്ക്കി​ടെ വ​ഴ​ക്കു​ണ്ടാ​കാ​റു​ണ്ടെ​ന്നു പ​റ​യു​ന്നു. സംഭവമറിഞ്ഞ് ഗു​രു​വാ​യൂ​ർ എ​സി​പി ശി​വ​ദാ​സും വ​ട​ക്കാ​ഞ്ചേ​രി സി​ഐ പി.​എ​സ്.​സു​രേ​ഷും സ്ഥലത്തെത്തി. ഇൻക്വസ്റ്റ് നടത്തി മൃതദേഹം പോസ്റ്റ്മോർട്ടത്തിനയച്ചു.രാ​ജ​ൻ, ഗി​രി​ജ​ൻ എ​ന്നീ ര​ണ്ടു മ​ക്ക​ളാ​ണ് ഇ​വ​ർ​ക്കു​ള്ള​ത്. ഇ​വ​ർ വീ​ട്ടി​ലു​ണ്ടാ​യി​രു​ന്നി​ല്ല. ഭാ​ര​തി​ക്കും ഒ​രു മ​ക​നും മാ​ന​സി​ക​മാ​യ പ്ര​ശ്ന​ങ്ങ​ളു​ണ്ടാ​യി​രു​ന്ന​താ​യി നാ​ട്ടു​കാ​ർ പ​റ​ഞ്ഞു.