ഡിജിപിമാരെ നിയമിക്കാന്‍ ഇനി സംസ്ഥാനങ്ങള്‍ക്ക് അധികാരമില്ല

ന്യൂഡല്‍ഹി: യുപിഎസ്സി പാനലില്‍ നിന്ന് ഡിജിപിമാരെ നിയമിക്കണമെന്ന് സുപ്രീംകോടതിയുടെ മാര്‍ഗനിര്‍ദേശം. താല്‍ക്കാലിക ഡിജിപിമാരെ നിയമിക്കുന്ന നടപടി അവസാനിപ്പിക്കണമെന്ന് സുപ്രീംകോടതി നിര്‍ദേശിച്ചു. ഡിജിപിമാര്‍ വിരമിക്കുന്നതിന് മൂന്ന് മാസം മുമ്പ് നിയമിക്കുന്നവരുടെ പട്ടിക തയ്യാറാക്കണം. ഡിജിപിമാര്‍ക്ക് രണ്ട് വര്‍ഷം കാലാവധി ഉറപ്പാക്കണമെന്നും സുപ്രീംകോടതി ഉത്തരവില്‍ വ്യക്തമാക്കുന്നു. ചീഫ് ജസ്റ്റീസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ചാണ് സുപ്രധാന വിധി പുറപ്പെടുവിച്ചത്. നിയമനത്തിനു തടസമാകുന്ന ചട്ടങ്ങള്‍ സുപ്രീം കോടതി മരവിപ്പിച്ചു.
ഡിജിപിമാരെ നിയമിക്കാന്‍ ഇനി ഒരു സംസ്ഥാനങ്ങള്‍ക്കും അധികാരമില്ല. ഡിജിപിയായി നിയമിക്കാന്‍ ഉദ്ദേശിക്കുന്നവുടെ പട്ടിക സംസ്ഥാനങ്ങള്‍ യുപിഎസ് സിക്കു നല്‍കണം. ഈ പട്ടിക പരിശോധിച്ച് യുപിഎസ് സിയുടെ മൂന്നംഗ സമിതി പാനല്‍ തയാറാക്കും. ഈ പാനലില്‍ നിന്നായിരിക്കണം സംസ്ഥാന സര്‍ക്കാരുകള്‍ നിയമനം നടത്തേണ്ടത്. നിലവിലെ ഡിജിപി വിരമിക്കുന്നതിന് മൂന്നു മാസം മുന്‍പു തന്നെ പട്ടിക നല്‍കണമെന്നും, ഡിജിപിമാരുടെ നിയമനത്തിനായി സുപ്രീം കോടതി പുറത്തിറക്കിയ മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു.
സംസ്ഥാനങ്ങള്‍ ഇടക്കാല ഡിജിപിയെ നിയമിക്കുന്നതും കോടതി വിലക്കി. ആക്ടിംഗ് ഡിജിപി എന്ന ഒരു പദവി ഇല്ലെന്നും അങ്ങനെ ആരെയും നിയമിക്കാനാവില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി. ഡിജിപിയായി നിയമിക്കപ്പെടുന്നയാള്‍ക്ക് രണ്ടു വര്‍ഷത്തെ കുറഞ്ഞ സേവന കാലാവധി ഉറപ്പാക്കണമെന്നും മാര്‍ഗനിര്‍ദേശങ്ങളിലുണ്ട്.
-
You may also like
-
നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ ഇറങ്ങിയ യാത്രക്കാരന് മങ്കിപോക്സ് ലക്ഷണങ്ങൾ; ആശുപത്രിയിലേക്ക് മാറ്റി
-
സ്വര്ണക്കടത്തുകാർ തട്ടിക്കൊണ്ടുപോയ ഇര്‍ഷാദ് മരിച്ചുവെന്ന് സൂചന: മൃതദേഹ ഡി.എന്‍.എ സാമ്യം
-
സംസ്ഥാനത്ത് ശക്തമായ മഴ തുടരും; അഞ്ച് ജില്ലകളിൽ ഓറഞ്ച് അലേർട്ട്
-
ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി ദേശീയ ദുരന്തനിവാരണ സേനയുടെ 21 അംഗസംഘം ഇന്ന് ആലപ്പുഴയില്‍ എത്തും
-
കുട്ടികളെ സ്കൂളിൽ പറഞ്ഞയച്ചതിന് പിന്നാലെ യുവതി തൂങ്ങിമരിച്ചു; ഭർതൃസഹോദരിയുടെ പീഡനമെന്ന് ആരോപണം
-
അവധി പ്രഖ്യാപിച്ചതിൽ ആശയക്കുഴപ്പമുണ്ടാക്കി; രേണു രാജിനെതിരെ ഹൈക്കോടതിയിൽ ഹർജി