വൈദിക പീഡനം : ഇരയായ സ്ത്രീക്കും ഭര്‍ത്താവിനും സഭക്കുമെതിരെ പരാതി

പത്തനംതിട്ട: കഴിഞ്ഞ 10 വർഷമായി തുടരുന്ന നിരണം ഭദ്രാസനത്തിലെ വൈദികരുടെ ലൈംഗിക പീഡന വിവരമറിഞിട്ടും ആറ് മാസം വരെ ഇത്‌ മറച്ച് വെച്ച ഇരയുടെ ഭർത്താവ്, ഇരയായ സ്ത്രീ, ഭദ്രസനം അധിപൻ, ഭദ്രസനം സെക്രട്ടറി ഫാദർ MJ ഡാനിയൽ എന്നിവർക്കെതിരെ തിരുവല്ല ACJM കോടതിയിൽ നൽകിയ ഹർജി ഫയലിൽ സ്വീകരിച്ചു. പൊതുപ്രവർത്തകൻ പായ്ച്ചിറ നവാസാണ് പരാതി നല്‍കിയത്‌. പീഡനവിവരം ബോധപൂർവം മറച്ച് വെച്ച് അതിലൂടെ വിലപേശൽ നടത്തി ഉന്നതരായ യഥാർത്ഥ പ്രതികളിൽ നിന്നും വൻ സാമ്പത്തികനേട്ടങ്ങൾ ഉണ്ടാക്കിയെന്നും, നിയമവിരുദ്ധമായി പ്രതികളെ സഹായിച്ചുവെന്നും അതിനാല്‍ ഇവര്‍ക്കെതിരെ
FIR രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്താൻ കീഴ്വായ്പൂര് പോലീസിന് ഉത്തരവ് നൽകണമെന്നായിരുന്നു നവാസിന്റ ആവശ്യം.പരാതിയില്‍ കോടതി വ്യാഴാഴ്ച തീരുമാനമെടുക്കും