നിപയുടെ ഉറവിടം വൗവ്വാല്‍ തന്നെ

ദില്ലി: നിപ വൈറസ് ബാധ പടർന്നത് പഴംതീനി വവ്വാലുകളിൽ നിന്നാണെന്ന് തെളിഞ്ഞതായി കേന്ദ്ര ആരോഗ്യമന്ത്രി ജെപി ന‍‍ദ്ദ ഹിന്ദുന്സ്ഥാന്‍ ടൈംസ് ദിനപത്രത്തോട് പറഞ്ഞു. ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചും ഇക്കാര്യം സ്ഥിരീകരിച്ചു. എന്നാൽ ഒരു വിവരവും ഇതു സംബന്ധിച്ച് ഔദ്യോഗിക റിപ്പോർട്ടുകളൊന്നും കിട്ടിയിട്ടില്ലെന്ന് സംസ്ഥാന സർക്കാർ വ്യക്തമാക്കി.

ഷഡ്പദങ്ങളെ തിന്നുന്ന വവ്വാലുകൾ നിപ്പ വൈറസ് വാഹകരല്ല. പിന്നീട് പഴം തിനി വവ്വാലുകളെ പരിശോധിച്ചതോടെയാണ് ഉറവിടം കണ്ടെത്തിയത്‌. വവ്വാലുകളിൽ വൈറസ് ബാധ കണ്ടെത്തിയെന്ന് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചും അനൗദ്യോഗികമായി സ്ഥിരീകരിച്ചു. എന്നാൽ ഔദ്യോഗിക റിപ്പോർട്ടുകളൊന്നും ഇതുവരെ പുറത്തുവിട്ടിട്ടില്ല