അമ്മക്കെതിരെ രൂക്ഷ വിമര്‍ശനവുമായി നേതാക്കള്‍

തിരുവനന്തപുരം:അമ്മയിൽ നടക്കുന്നത് വൃത്തികെട്ട കാര്യമാണെന്ന് മന്ത്രി ജി സുധാകരൻ. യുവനടിമാരുടെ അഭിപ്രായങ്ങൾ കൂടി കണക്കിലെടുത്ത് അമ്മ ഭാരവാഹികൾ വിഷയത്തിൽ തയ്യാറാകണമെന്നും ഏകപക്ഷീയമായി തീരുമാനങ്ങൾ എടുക്കുന്നത് ശരിയല്ലെന്നും രമേശ് ചെന്നിത്തല പ്രതികരിച്ചു. അമ്മയിലെ നേതാക്കളായ ഇടത് ജന പ്രതിനിധികൾക്ക് ഇതിൽ കൂടുതൽ ഉത്തരവാദിത്തമുണ്ടെന്നും ജനാധിപത്യപരമായി പ്രശ്‌നം പരിഹരിക്കാൻ അവർ ഇടപെടണമെന്നും ചെന്നിത്തല പറഞ്ഞു.

അതേസമയം നടൻ ദിലീപിനെ അമ്മയിൽ തിരിച്ചെടുത്തതുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ പ്രതികരിക്കാതെ നടനും എംപിയുമായ സുരേഷ് ഗോപി. അമ്മയിൽ സജീവമായിട്ടുള്ള വ്യക്തിയല്ല താൻ. ജനങ്ങളുടെ കാര്യമാണ് തന്‍റെ ശ്രദ്ധയിലുള്ളത്. അമ്മയുടെ കാര്യം അവർ നോക്കിക്കോളുമെന്നും സുരേഷ് ഗോപി പറഞ്ഞു

സംഘടനയിലുള്ള ഇടത് ജന പ്രതിനിധികളെ തിരുത്താൻ നേതൃത്വം തയ്യാറാകണമെന്നും നടനെ തിരിച്ചെടുക്കാൻ കളമൊരുക്കുകയാണ് ഇവർ ചെയ്തതെന്നും വിഎം സുധീരൻ പ്രതികരിച്ചു. അമ്മയിൽ ദിലീപിനെ തിരിച്ചെടുത്തതിനെക്കുറിച്ച് സിപിഎം നിലപാട് വ്യക്തമാക്കണമെന്ന് വി മുരളീധരൻ എംപി ആവശ്യപ്പെട്ടു