മോഹന്‍ലാല്‍ കേണല്‍ പദവി ഒഴിയണം: ഡീന്‍ കുര്യാക്കോസ്‌

കാസര്‍ഗോഡ്‌:രാജ്യം നൽകിയ പരമോന്നത ബഹുമതി മോഹൻലാൽ ഒഴിയണമെന്ന്‌ യൂത്ത് കോൺഗ്രസ്‌ സംസ്ഥാന പ്രസിഡന്റ് ഡീൻ കുര്യാകോസ്.താൻ പ്രസിഡൻറായിരിക്കുമ്പോൾ ഗുരുതര ആരോപണത്തെ നേരിടുന്നയാളെ സംരക്ഷിക്കുന്നത് എന്തിനെന്ന് വ്യക്തമാക്കണം.കേണൽ പദവി വ്യക്തിപരമായ പ്രസക്തി വർദ്ധിപ്പിക്കുന്നതിന് മാത്രം ഉപയോഗിക്കുന്നത് ശരിയല്ല. പരസ്യമായി കുറ്റാരോപിതനെ സംരക്ഷിക്കുന്ന ഇടതുപക്ഷ ജനപ്രതിനിധികളും രാജിവയ്ക്കണം.ഇവരുടെ നിലപാടിനെ സംബന്ധിച്ച് മുഖ്യമന്ത്രിയും, പാർട്ടി സെക്രട്ടറിയുംഅഭിപ്രായം പറയണമെന്നും ഡീന്‍ കുര്യാക്കോസ്‌ പറഞ്ഞു
.