ദുൽഖർ സൽമാന്റെ ബോളിവുഡിലെ ആദ്യചിത്രം കർവാൻ ആഗസ്റ്റ് മൂന്നിന് തിയേറ്ററുകളില്‍

പ്രേക്ഷകരെ ആകാംക്ഷയുടെ മുൾമുനയിൽ നിർത്തുന്ന രംഗങ്ങളുമായാണ് കർവാന്റെ ട്രയിലർ പുറത്തുവന്നിരിക്കുന്നത്. ദുൽഖറിന്റെ സാന്നിധ്യം തന്നെയാണ് ട്രയിലറിന്റെ ആകർഷണം. താരം തന്നെയാണ് തന്റെ ഫെയ്‌സ്ബുക്ക് പേജിലുടെ ചലച്ചിത്രപ്രേമികൾക്കായി ട്രയിലർ പങ്കുവച്ചത്. ബംഗ്ലൂരിൽ നിന്നും കൊച്ചി വരെയുള്ള മുന്ന് സൃഹ്യത്തുക്കളുടെ രസകരമായ യാത്രയാണ് സിനിമയുടെ പ്രമേയം .
ദുൽഖറിനൊപ്പം ഇർഫാൻ ഖാൻ , മിഥില പൽക്കർ , തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു താരങ്ങൾ. ഹുസൈൻലാൽ,ആകർഷ് ഖുറാന എന്നിവർ ചേർന്ന് തിരക്കഥയൊരുക്കിയിരിക്കുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ആകർഷ് ഖുറാനയാണ് റോഡ് മുവി ഗണത്തിൽപെട്ട ചിത്രത്തിൽ എന്റെ സൂര്യപുത്രിക്ക് എന്ന സിനിമയിലുടെ മലയാളികൾക്ക് സുപരിചിതയായ അമല അക്കിനേനിയും ഒരു പ്രധാന കഥാപാത്രത്തെ കർവാനിൽ അവതരിപ്പിച്ചിരിക്കുന്നു. നർമ്മത്തിന് പ്രധാന്യം നൽകുന്ന ചിത്രമാണ് കർവാൻ
-
You may also like
-
പുതുവത്സരാഘോഷത്തിന് ഇത്തവണയും പാപ്പാഞ്ഞിയില്ല
-
എല്ലാവരുടേയും ജീവിതത്തിൽ ഐശ്വര്യവും സമൃദ്ധിയും ആരോഗ്യവും ഉണ്ടാകട്ടെ; നവരാത്രി ആശംസകൾ നേർന്ന് പ്രധാനമന്ത്രി
-
ഇന്ന് ശ്രീകൃഷ്ണ ജയന്തി; പതിനായിരം കേന്ദ്രങ്ങളില്‍ ശോഭായാത്രകള്‍ നടക്കും
-
മഴമിഴി മള്‍ട്ടി മീഡിയ മെഗാ സ്ട്രീമിങ്ങിന് തുടക്കമായി; ആദ്യ ദിനത്തില്‍ മോഹിനിയാട്ടവും ഒപ്പനയും മുള സംഗീതവും
-
ഇന്ന് ഉത്രാടം; തിരുവോണത്തെ വരവേൽക്കാനൊരുങ്ങി നാടും നഗരവും
-
ഇത്തവണ ഓണാഘോഷം വെര്‍ച്വല്‍ ആയി നടത്തും: മന്ത്രി മുഹമ്മദ് റിയാസ്