കാസര്‍ഗോഡ് ര​ണ്ട്കുടുംബത്തിലെ 11 പേരെ കാണാതായി; ഐ.എസില്‍ ചേര്‍ന്നതായി സൂചന

കാസര്‍ഗോഡ്:പി​ഞ്ചു​കു​ഞ്ഞ​ട​ക്കം ര​ണ്ട് കു​ടും​ബ​ത്തി​ലെ 11 പേ​രെ കാ​ണാ​താ​യി. ദു​ബാ​യി​ലേ​ക്കു പോ​യ കു​ടും​ബ​ത്തെ​കു​റി​ച്ചാ​ണ് വി​വ​ര​മി​ല്ലാ​ത്ത​ത്. ചെ​മ്മ​നാ​ട് മു​ണ്ടാ​ങ്കു​ല​ത്തെ കു​ന്നി​ൽ ഹൗ​സി​ൽ അ​ബ്ദു​ൽ ഹ​മീ​ദ് ന​ൽ​കി​യ പ​രാ​തി​യി​ൽ ആ​റു പേ​രെ കാ​ണാ​താ​യ​തി​നാ​ണ് കാ​സ​ർ​ഗോ​ഡ് ടൗ​ണ്‍ പോ​ലീ​സ് ക്കേസ് ര​ജി​സ്റ്റ​ർ ചെ​യ്തി​രി​ക്കു​ന്ന​ത്.അ​ബ്ദു​ൽ ഹ​മീ​ദി​ന്‍റെ മ​ക​ൾ ന​സീ​റ (25), ഭ​ർ​ത്താ​വ് മൊ​ഗ്രാ​ലി​ലെ സ​വാ​ദ് (35), മ​ക്ക​ളാ​യ മു​സ​ബ് (ആ​റ്), മ​ർ​ജാ​ന (മൂ​ന്ന്), മു​ഹ​മ്മി​ൽ (പ​തി​നൊ​ന്ന് മാ​സം), സ​വാ​ദി​ന്‍റെ ര​ണ്ടാം ഭാ​ര്യ ചെ​മ്മ​നാ​ട്ടെ റ​ഹാ​ന​ത്ത് (25) എ​ന്നി​വ​രെ കാ​ണാ​താ​യ സം​ഭ​വ​ത്തി​ലാ​ണ് പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തി​രി​ക്കു​ന്ന​ത്. പോ​ലീ​സി​ന് അ​ബ്ദു​ൽ ഹ​മീ​ദ് ന​ൽ​കി​യ മൊ​ഴി​യി​ലാ​ണ് അ​ണ​ങ്കൂ​രി​ലെ മ​റ്റൊ​രു കു​ടും​ബ​ത്തി​ലെ അ​ഞ്ചു പേ​രെ കൂ​ടി കാ​ണാ​താ​യ വി​വ​രം വെ​ളി​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. ദു​ബാ​യി​ൽ വ്യാപാരം നടത്തിവരികയായിരുന്നു സ​വാ​ദ്ദിനെപ്പറ്റി ജൂ​ണ്‍ 15ന് ​ശേ​ഷം വിവരമൊന്നുമില്ലാതായതോടെയാണ് ബന്ധുക്കൾ നാട്ടിൽ പരാതി നൽകിയത്.