വാഹനാപകടത്തില്‍ നാല് മരണം

ആലപ്പുഴ: ചെങ്ങന്നൂരില്‍ കെഎസ്ആര്‍ടിസി ബസും മിനി വാനും കൂട്ടിയിടിച്ച് നാലു പേര്‍ മരിച്ചു. ചെങ്ങന്നൂര്‍ മുളക്കുഴയിലാണ് അപകടമുണ്ടായത്.ആലപ്പുഴ സ്വദേശികളായ സജീവ് ഇബ്രാഹിം, ബാബു ഇബ്രാഹിം, ആസാദ്, ബാബു കെ ബാബു എന്നിവരാണ് മരിച്ചത്. പിക്കപ്പ് വാഹനത്തിലുള്ളവരായിരുന്നു ഇവര്‍. ചെങ്ങന്നൂരില്‍ നിന്ന് പത്തനംതിട്ടയിലേക്ക് പോകുകയായിരുന്നു ബസും ചെങ്ങന്നൂര്‍ ഭാഗത്തേക്ക് വരികയായിരുന്ന വാനുമാണ് കൂട്ടിയിടിച്ചത്. രാവിലെ ആറരയോടെയാണ് അപകടമുണ്ടായതെന്നും പിക്കപ് വാനിൽ യാത്ര ചെയ്തിരുന്നവരാണ് മരിച്ചതെന്നും പോലീസ് അറിയിച്ചു.