അനുഷ്‌കാ ശര്‍മ്മക്കും വിരാടിനും വക്കീല്‍ നോട്ടിസ്‌

റോഡിലേക്കു മാലിന്യം വലിച്ചെറിഞ്ഞ യുവാവിനെ ശകാരിക്കുന്നതിന്റെ വീഡിയോ പ്രചരിപ്പിച്ചതിന്റെ പേരിൽ ബോളിവുഡ് താരം അനുഷ്‌ക ശർമയ്ക്കും ഭർത്താവ് ഇന്ത്യൻ ക്രിക്കറ്റ് ക്യാപ്ടൻ വിരാട് കോഹ്‌ലിക്കും എതിരെ വക്കീൽ നോട്ടിസ്. മുംബയ് സ്വദേശി അർഹാൻ സിംഗാണ് അനുഷ്‌കയ്ക്കും വിരാടിനും വക്കീൽ നോട്ടിസയച്ച. ത്കഴിഞ്ഞ ആഴ്ചയാണ് തന്റെ ഫേസ്ബുക്കിലൂടെ വീഡിയോ വിരാട് ഷെയർ ചെയ്തത്. ആഡംബര കാറിലെത്തി റോഡരികിലേക്ക് മാലിന്യം വലിച്ചെറിഞ്ഞവരെ തടഞ്ഞ് അനുഷ്‌ക ശകാരിക്കുന്നതായിരുന്നു വിഡിയോ.
സമൂഹമാദ്ധ്യമത്തിൽ അപമാനിച്ചതിന്റെ പേരിലാണു നോട്ടിസയച്ചതെന്ന് അർഹാൻ പറഞ്ഞു. തുടർ നടപടിക്കായി ഇരുവരുടെയും മറുപടി കാത്തിരിക്കുകയാണെന്നും അർഹാൻ വ്യക്തമാക്കി. തന്റെ വാഹനത്തിൽ നിന്നും അബദ്ധത്തിൽ താഴെ വീണ പ്ലാസ്റ്റിക് സഞ്ചിയിൽ ഉണ്ടായിരുന്നതിനേക്കാൾ അധികം മാലിന്യമാണ് അനുഷ്‌കയുടെ വായിൽ നിന്നു വന്നതെന്നായിരുന്നു സംഭവത്തിൽ അർഹാന്റെ പ്രതികണം. ഇദ്ദേഹത്തിന്റെ അമ്മയും സഹോദരിയും ഉൾപ്പെടെ വിരാടിനും അനുഷ്‌കയ്ക്കുമെതിരെ പ്രതികരിച്ചിരുന്നു.