കേന്ദ്ര സംസ്ഥാന പോര് മുറുകുന്നു. പിയൂഷ് ഗോയലിനെതിരെ രൂക്ഷ പ്രതികരണവുമായി മുഖ്യമന്ത്രി

തിരുവനന്തപുരം: കഞ്ചിക്കോട് കോച്ച് ഫാക്ടറി വിഷയത്തിൽ റെയിൽവേ മന്ത്രി പിയൂഷ് ഗോയലിനെതിരെ രൂക്ഷമായ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. കോച്ച് ഫാക്ടറിക്കായി സ്ഥലമെടുപ്പ് നല്ലരീതിയിൽ പുരോഗമിച്ചിട്ടുണ്ട്. നിലവിൽ റെയിൽവെയുടെ കൈയിലാണ് ആ ഭൂമി. മന്ത്രിയാണെന്നും കരുതി എന്തും പറയാമോയെന്നും പിണറായി ചോദിച്ചു. കോച്ച് ഫാക്ടറി സംബന്ധിച്ച് വസ്തുതകൾ വിശദമാക്കി കേന്ദ്രമന്ത്രിക്ക് കേരളം കത്തയക്കും. തെറ്റായ ധാരണകൾ കൊണ്ടാണ് മന്ത്രി ഇത്തരത്തിൽ നിലപാട് എടുത്തതെങ്കിൽ തിരുത്താൻ സഹായിക്കും. എന്നാൽ തെറ്റായ കാര്യങ്ങൾ ആവർത്തിക്കുമ്പോൾ അത് ബോധപൂർവമാണെന്നു പറയേണ്ടിവരും. മുൻ കാലങ്ങളെ അപേക്ഷിച്ച് ഭൂമിയേറ്റടുക്കലിൽ നല്ലപുരോഗതിയാണ് ഉണ്ടായിരിക്കുന്നത്. അതെല്ലാം അവഗണിച്ചുകൊണ്ട് കേന്ദ്രം തീരുമാനമെടുത്തതിലുള്ള പ്രതിഷേധമാണ് രേഖപ്പെടുത്തിയതെന്നും പിണറായി പറഞ്ഞു.
കോച്ച് ഫാക്ടറിയുമായി ബന്ധപ്പെട്ടു പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്താതിരുന്ന റെയിൽവേ മന്ത്രി ഇന്നലെ വി.എസ് അച്യുതാനന്ദനുമായി വിശദമായി സംസാരിച്ചിരുന്നു. വി.എസിന്റെ വരവിൽ സന്തോഷം പ്രകടിപ്പിച്ച ഗോയൽ പദ്ധതിയുമായി കേന്ദ്രം മുന്നോട്ടുപോകുമെന്നുതന്നെ ഉറപ്പു നൽകി. പദ്ധതി നടപ്പാക്കാത്തത് കോണ്‍ഗ്രസിന്റെ കുറ്റംകൊണ്ടു മാത്രമാണെന്നും മന്ത്രി പറഞ്ഞു.പദ്ധതി നടപ്പിലാക്കുന്നതിനു ചില സാങ്കേതിക പ്രശ്നങ്ങൾ മാത്രമാണുള്ളത്. അത് ഉടൻതന്നെ നീക്കും. ഇത് വി.എസിനെപ്പോലെ മുതിർന്ന ഒരു നേതാവിനു നൽകുന്ന ഉറപ്പാണെന്നു ബോധ്യമുണ്ടെന്നും ഗോയൽ പറഞ്ഞു.
-
You may also like
-
മലയാളക്കരയിൽ ഇംഗ്ലീഷ് വിദ്യാഭ്യാസം നേടിയ ആദ്യ മുസ്ലിം വനിത; മാളിയേക്കൽ മറിയുമ്മ അന്തരിച്ചു
-
വിദ്യാർത്ഥികളെ കുത്തിനിറച്ച് യാത്ര; നിയമനടപടിയുമായി മോട്ടോർ വാഹന വകുപ്പ്
-
നെഞ്ചുവേദന: മന്ത്രി ജി ആർ അനിലിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
-
നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ ഇറങ്ങിയ യാത്രക്കാരന് മങ്കിപോക്സ് ലക്ഷണങ്ങൾ; ആശുപത്രിയിലേക്ക് മാറ്റി
-
പ്ലസ്വണ് ഒന്നാം ഘട്ട അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു; ആഗസ്റ്റ് 10 വരെ പ്രവേശനം
-
ചാലക്കുടി പുഴയില്‍ ജലനിരപ്പ് നിയന്ത്രണ വിധേയം: പുഴയോരത്ത് അതീവ ജാഗ്രത തുടരുന്നു