കൊറിയയെ തകര്‍ത്ത് മെക്‌സികോ

കാര്‍ലോസ് വെലയുടേയും ഹവിയര്‍ ഹര്‍ണാണ്ടസില്‍റയും മികവില്‍ മെക്‌സിക്കോ കൊറിയയെ തകര്‍ത്തു. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് മെക്‌സിക്കോയുടെ വിജയം. കളിയുടെ അവസാന നിമിഷം സണ്‍ ഹിയോഗ് മിന്‍ കൊറിയയുടെ ആശ്വാസ ഗോള്‍ നേടി. കാര്‍ലോസ് വേല പെനാല്‍റ്റിയിലൂടെയാണ് മെക്സിക്കോയെ മുന്നിലെത്തിച്ചത്.
പെനാല്‍റ്റി ബോക്സിനുള്ളിൽ ജാങ് ഹ്യൂൻ സൂ പന്ത് കൈകൊണ്ടു തൊട്ടതാണ് ദക്ഷിണകൊറിയക്ക് തിരിച്ചടിയായത്. കിക്കെടുത്ത വേലയ്ക്ക് പിഴച്ചില്ല. ബോക്സിന്‍റെ വലത് മൂലയില്‍ പന്തെത്തിച്ച വേല മെക്സിക്കോയ്ക്ക് നിര്‍ണായക ലീഡ് സമ്മാനിച്ചു.