രണ്ട് മാസത്തെ ഫ്രീ ഓഫറുമായി ബി.എസ്.എന്‍.എല്‍

പുതിയ വരിക്കാരെ ലക്ഷ്യമിട്ട് വമ്പന്‍ ഓഫറുമായി ബിഎസ്എൻഎൽ. പുതിയ ലാപ്‌ടോപ് വാങ്ങുന്നവർക്ക് രണ്ടുമാസം 20 എംബിപിഎസ് വേഗമുള്ള ബ്രോഡ്ബാൻഡാണ് ബിഎസ്എൻഎൽ ഫ്രീ ആയി നല്‍കുന്നത്‌. ബിഎസ്എൻഎൽ വരിക്കാർ ലാപ്‌ടോപ് വാങ്ങിയ ബില്ലിന്റെ പകര്‍പ്പുമായി അധികൃതരെ സമീപിച്ചാൽ രണ്ടു മാസം ഫ്രീ ബ്രോഡ്ബാൻഡ് സേവനം ലഭിക്കും.

ബിൽ നൽകിയാൽ രണ്ടു മാസത്തിനുള്ളിൽ തന്നെ ബിഎസ്എൻഎല്ലിന്റെ ബിബിജി കോംബോ യുഎൽഡി 45 ജിബി പ്ലാൻ പ്രകാരം ഡേറ്റ ഉപയോഗിക്കാം. 45 ജിബി പ്ലാനിന്റെ നിലവിലെ നിരക്ക് 99 രൂപയാണ്. പ്ലാൻ പ്രകാരം ദിവസം 1.5 ജിബി അതിവേഗം ഡേറ്റയാണ് ഓഫർ ചെയ്യുന്നത്. 1.5 ജിബി പരിധി കഴിഞ്ഞാൽ ഇന്റർനെറ്റ് വേഗം 1 എംബിപിഎസിലേക്ക് മാറും. ഇന്ത്യയിലെ എല്ലാ സർക്കിളുകളിലും ഈ പ്ലാൻ ലഭിക്കും