സൈനികാഭ്യാസങ്ങൾ യുഎസ് റദ്ദാക്കി

ദക്ഷിണ കൊറിയയുമായുള്ള സംയുക്ത സൈനികാഭ്യാസങ്ങൾ യുഎസ് റദ്ദാക്കി. യുഎസ് പ്രസിഡന്റ്‌സ ഡോണൾഡ് ട്രംപും ഉത്തര കൊറിയൻ നേതാവ് കിം ജോംഗ് ഉന്നുമായി നടത്തിയ സിംഗപ്പൂർ ഉച്ചകോടിയുടെ പശ്ചാത്തലത്തിലാണ് നടപടി. യുഎസ് പ്രതിരോധ സെക്രട്ടറി ജെയിംസ് മാറ്റിസാണ് സൈനികാഭ്യാസങ്ങൾ റദ്ദാക്കിയത്. ഫ്രീഡം ഗാർഡിയൻ എന്ന പേരിൽ യുഎസും ദക്ഷിണ കൊറിയയും നടത്തുന്ന സൈനികാഭ്യാസങ്ങളാണ് റദ്ദാക്കിയിരികുന്നത്. അടുത്ത മൂന്ന് മാസത്തേക്കാണ് സൈനികാഭ്യാസങ്ങൾ മാറ്റിവച്ചിരിക്കുന്നത്.