ഫെയസ്ബുക്കിലെ വ്യാജവാർത്തകള്‍ തടയുന്നതിന് ഇനി റോബോർട്ടുകൾ

കാലിഫോര്‍ണിയ: വാർത്തകളുടെ സത്യസന്ധത പരിശോധിക്കുന്നതിനായി നിയോഗിച്ചിരിക്കുന്ന  ഉദ്യോഗസ്ഥർക്ക് സഹായകമാവാൻ     മെഷിൻ ലേണിങ് സാങ്കേതിക  വിദ്യയുടെ  സഹായം തേടാന്‍ ഫേയ്‌സ്ബുക്ക് ഒരുങ്ങുന്നു. ഫെയ്‌സ്ബുക്കിൽ പ്രചരിക്കുന്ന വാർത്തകളുടെ  വസ്തുതാ പരിശോധിക്കാനും   അവയുടെ  പകർപ്പുകൾ കണ്ടെത്തുന്നതിനുമായും സ്വയം പ്രവർത്തിക്കുന്ന സാങ്കേതിക സംവിധാനങ്ങൾ പ്രയോജനപ്പെടുത്തനാണ് കമ്പനിയുടെ തീരുമാനം .

ഫെയ്‌സ്ബുക്കിലെ എല്ലാ ഉള്ളടക്കങ്ങളും  പുനപരിശോധിക്കുന്നതിന് ജീവനക്കാരെ മാത്രം നിയോഗിക്കുന്നത്‌
യുക്തിയല്ലെന്ന നിഗമനത്തിലാണ് പുതിയസാങ്കേതിക വിദ്യയുടെ ഉപയോഗം പ്രയോജനപ്പെടുത്താൻ ഫെയ്‌സ്ബുക്ക് തീരുമാനിച്ചിരിക്കുന്നത്.  ലേഖനങ്ങൾ   വിശകലനം ചെയ്യാനും  20 ൽ ലധികം  ഡൊമൈനുകളെയും  വ്യാജവാർത്തകൾ  പ്രചരിപ്പിക്കുന്ന സോഫ്റ്റ് വെയർ  ലിങ്കുകളെ തരം താഴ്ത്താനും ഇതിനോടകം
കഴിഞ്ഞതായാണ് കമ്പനിയുടെ വെളിപ്പെടുത്തൽ. സ്ഥാപനങ്ങളും സംഘടനകളും  മറ്റും പണം നൽകി നടത്തുന്ന വ്യാജ പ്രചരണങ്ങൾ കണ്ടെത്താനും അവയെ തരം താഴ്ത്താനുമായി മെഷീൻ ലേണിങ് സംവിധാനങ്ങൾ വിന്യസിച്ചുവരുകയാണെന്നും ഫേയ്‌സ്ബുക്ക്  അറിയിച്ചു.