ജപ്പാനില്‍ ഭൂകമ്പത്തില്‍ മൂന്ന് മരണം

ജപ്പാനിലെ ഒസാക്കയിൽ ഉണ്ടായ ഭൂകമ്പത്തിൽ ഒൻപത് വയസുകാരിയടക്കം മൂന്ന് പേർ മരിച്ചു.  300 പേർക്ക് പരിക്കേറ്റു .  5.3 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിൽ വലിയ നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല. തിരക്കേറിയ സമയത്തുണ്ടായ ഭൂകമ്പം ജനങ്ങളെ ആകെ പരിഭ്രാന്തരാക്കി.

വൈദ്യുതി ഉത്പാദിപ്പിക്കുന്ന അണുശക്തികേന്ദ്രങ്ങൾസുരക്ഷിതമാണ്‌. എന്നാൽ മുൻകരുതലായി പ്ലാന്റുകൾ നിർത്തി വച്ചതിനാൽ ഒരു ലക്ഷത്തി എഴുപതിനായിരം പേർക്ക് വൈദ്യുതി ഇല്ലാതായി. വിമാന സർവ്വീസുകളും ട്രെയിൻ സർവ്വീസുകളും നിർത്തി വച്ചതിനാൽ വിദേശികള്‍ളടക്കം ഇത് പ്രതിസന്ധി സൃഷ്ടിച്ചു. മതിൽ ഇടിഞ്ഞ് വീണാണ് ഒൻപത് വയസുകാരി മരിച്ചത്.  മരിച്ച മറ്റുള്ളവർ എൺപെത് വയസിന് മുകളിൽ ഉള്ളവരാണ്. ഇനിയും ശക്തമായ ഭൂകമ്പത്തിന് സാധ്യതയുണ്ടെന്ന് സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കി. ഒസാക്കിയിൽ ശക്താമയ മഴയ്ക്കും മണ്ണിടിച്ചിലം ഉണ്ടാകുമെന്ന മുന്നറിയിപ്പിനെത്തുടർന്ന് നിരവധി ആളുകളെ മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്.