ഇന്ത്യന്‍ ടെക്കികൾക്ക് അഭിമാനമായി രാജ; ആപ്പിൾ അവാർഡ് കാൽസി 3യ്ക്ക്

ആപ്പിളിന്റെ ഈ വർഷത്തെ ഡിസൈൻ അവാർഡ് ഇന്ത്യക്കാരന്. വിജയരാമന്റെ ‘കാൽസി 3’ (Calzy 3) എന്ന കാൽക്കുലേറ്റര്‍ ആപ്പിനാണ് അവാർഡ് ലഭിച്ചത്. ഇന്ത്യൻ ടെക്‌നോളജി മേഖലയ്ക്ക് ഒന്നടങ്കം അഭിമാനമായിരിക്കുകയാണ് രാജാ വിജയരാമൻ എന്ന തമിഴ്‌നാട്ടുകാരൻ.
വാപ്പിൾ സ്റ്റഫ് എന്ന സ്വന്തം സ്ഥാപനത്തിന്റെ പേരിലാണ് രാജ ഈ ആപ്ലിക്കേഷൻ പുറത്തിറക്കിയത്. പുതുമയുള്ള നിരവധി ഫീച്ചറുകളുള്ള ‘കാൽസി 3’ ആപ്പ് ആരെയും ആകർഷിക്കുന്ന തരത്തിലാണ് രാജ രൂപകൽപന ചെയ്തിരിക്കുന്നത്.
ഡ്രാഗ് ആന്റ് ഡ്രോപ്പ് ഫീച്ചറാണ് കാൽസി 3 ആപ്പിന്റെ പ്രധാന സവിശേഷത. കണക്ക് കൂട്ടി കിട്ടുന്ന ഉത്തരങ്ങൾ ലോംഗ് പ്രസ് ചെയ്ത് മുകളിലേക്ക് നീക്കി ബുക്ക്മാർക്ക് ചെയ്തുവെക്കാനും, പിന്നീട് ആ അക്കങ്ങൾ ഡ്രാഗ് ചെയ്ത് വീണ്ടും ഗണിതക്രിയകൾ ചെയ്യാനും കാൽസിയിൽ സാധിക്കും. ഒപ്പംതന്നെ ചെയ്ത ഗണിത ക്രിയകൾ എന്തെല്ലാമെന്ന് കാണാനുള്ള എക്സ്പ്രഷൻ വ്യൂ, സയന്റിഫിക് കാൽക്കുലേറ്റർ എന്നീ സംവിധാനങ്ങളും കാൽസി 3 കാൽക്കുലേറ്ററിനുണ്ട്.
159 രൂപ വിലയുള്ള കാൽസി 3 ആപ്ലിക്കേഷൻ ഐഓഎസ് പതിപ്പിൽ മാത്രമേ ലഭ്യമാവുകയുള്ളൂ. 2014 ലാണ് രാജാ വിജയരാമൻ ആദ്യമായി ഈ ആപ്ലിക്കേഷൻ പുറത്തിറക്കിയത്. അതിൽ നിന്നും വലിയ മാറ്റങ്ങളോടെയാണ് പുതിയ പതിപ്പ് പുറത്തിറക്കിയിരിക്കുന്നത്.
-
You may also like
-
ട്വിറ്റര്‍ വാങ്ങാനുള്ള നീക്കം ഉപേക്ഷിച്ച് ഇലോണ്‍ മസ്ക് ; നിയമനടപടിക്കൊരുങ്ങി ട്വിറ്റര്‍
-
വാർത്താവിനിമയ രംഗത്ത് മറ്റൊരു നാഴികക്കല്ല് താണ്ടി ഐഎസ്ആർഒ; ജിസാറ്റ് 24 വിക്ഷേപണം വിജയം
-
ട്വിറ്റർ സഹസ്ഥാപകനും സിഇഒയുമായ ജാക്ക് ഡോർസെ പടിയിറങ്ങുന്നു; പുതിയ ട്വിറ്റർ സിഇഒയായി ഇന്ത്യന്‍ വംശജന്
-
ഫേസ്ബുക്ക് ഇനി ‘മെറ്റ’; മാതൃകമ്പനിയുടെ പേരുമാറ്റം പ്രഖ്യാപിച്ച് സക്കർബർഗ്
-
ഒടുവിൽ ഫേസ്ബുക്കും വാട്സ് ആപ്പും ഇന്‍സ്റ്റഗ്രാമും തിരിച്ചെത്തി; ഉപഭോക്താക്കളോട് ക്ഷമ ചോദിച്ച് മാർക്ക് സക്കർ ബർഗ്
-
‘ചരിത്രത്തിലേക്ക് പറന്നുയർന്ന്’; ബഹിരാകാശ യാത്രയില്‍ ചരിത്രം കുറിച്ച് ആമസോണ്‍ സ്ഥാപകനും സംഘവും