അനധികൃതമായി താമസക്കാർക്ക് ആശ്വാസം; യുഎഇ പൊതുമാപ്പ് പ്രഖ്യാപിച്ചു

യുഎഇയിൽ അനധികൃതമായി താമസിക്കുന്നവർക്ക് ആശ്വാസമായി മൂന്നു മാസത്തെ പൊതുമാപ്പ് പ്രഖ്യാപിച്ചു. രേഖകൾ ശരിയാക്കാനും ശിക്ഷാനടപടികൾക്ക് വിധേയരാകാതെ രാജ്യം വിടാനും ഉള്ള അവസരമാണ് ഇതോടെ ഇവർക്ക് ലഭ്യമാവുക. ഓഗസ്റ്റ് ഒന്നു മുതൽ ഒക്ടോബർ 31വരെയാണ് പൊതുമാപ്പ് കാലാവധി. ദുരന്തങ്ങളിലും യുദ്ധത്തിലും ഇരയായവർക്ക് ഒരു വർഷത്തെ എമർജൻസി റസിഡൻസിയും നൽകും.

വീസ നിയമങ്ങളിൽ ഇളവു വരുത്തിയ സർക്കാർ തീരുമാനത്തിന്റെ ചുവടുപിടിച്ചാണ് നടപടി. വീസ കാലാവധി കഴിഞ്ഞു തങ്ങിയവർക്കും അനധികൃതമായി രാജ്യത്ത് എത്തിയവർക്കും സ്വമേധയാ പിഴ നൽകി തുടരാനോ സ്വദേശത്തേക്കു തിരികെ പോകാനോ ഉള്ള അവസരം ഇതോടെ ലഭിക്കും.2013ലാണ് യുഎഇ അവസാനമായി പൊതുമാപ്പ് പ്രഖ്യാപിച്ചത്.