വരുന്നു… കേരള ബോട്ട് റേസ് ലീഗ്

കേരളത്തിന്റെ ടൂറിസം മേഖലയ്ക്കും ജലോത്സവങ്ങളെ സ്നേഹിക്കുന്നവർക്കും ആവേശമായി ഐ പി എൽ മാതൃകയിൽ സംസ്ഥാന ടൂറിസം വകുപ്പ് സംഘടിപ്പിക്കുന്ന കേരള ബോട്ട് റേസ് ലീഗ് വരുന്നു. ഐ പി എൽ ക്രിക്കറ്റ് മത്സരങ്ങളിലെ വീറും വാശിയും ജലമേളകളിലേയ്ക്ക് കൊണ്ടുവരുമ്പോള്‍ ഇന്നേ വരെ കണ്ട വള്ളംകളി മത്സരങ്ങളുടെ രീതി തന്നെ മാറും. വിദേശികളടക്കമുള്ള വലിയ ജനപങ്കാളിത്തം ലീഗ് മത്സരങ്ങള്‍ക്ക് ഉണ്ടാകുന്ന തരത്തിലാണ് സംസ്ഥാന ടൂറിസം വകുപ്പ് കേരള ബോട്ട് റേസ് ലീഗ് സംഘടിപ്പിക്കുന്നത്.
കേരള ബോട്ട് റേസ് ലീഗിന് സംസ്ഥാന തലത്തിൽ ടൂറിസം വകുപ്പ് മന്ത്രി ചെയർമാനും ധനകാര്യവകുപ്പ് മന്ത്രി എക്സ്-ഒഫിഷ്യോ ചെയർമാനുമായ കമ്മിറ്റി നേതൃത്വം നല്‍കും. വള്ളംകളി നടക്കുന്ന സ്ഥലങ്ങളിലെ എം.എൽ.എമാർ സംസ്ഥാനതല കമ്മിറ്റിയില്‍ അംഗങ്ങളായിരിക്കും. ഈ കമ്മിറ്റിയിൽ ജലോത്സവ സംഘാടന പരിചയമുള്ള വിദഗ്ദ്ധരുമുണ്ടാകും. വള്ളം കളി സംഘടിപ്പിക്കാൻ ഉദ്ദേശിക്കുന്ന പതിമൂന്ന് കേന്ദ്രങ്ങളിലും സ്ഥലം എം എൽ എ ചെയർമാനായി ബോട്ട് റേസ് ലീഗ് സബ്കമ്മിറ്റികൾ രൂപീകരിക്കുകയും ചെയ്യും. വള്ളം കളി ലീഗ് നടക്കുന്ന ഓരോ സ്ഥലത്തും മത്സരത്തിന് മുൻപായി പ്രാദേശികമായി പ്രദർശന വള്ളംകളിയും അതോടൊപ്പം സാംസ്കാരിക പരിപാടികളും സംഘടിപ്പിക്കുന്നതാണ്. ഇതിന് പ്രാദേശിക സമിതികളുടെ സഹകരണവും ഉറപ്പാക്കും. ലീഗ് മത്സരങ്ങൾക്ക് പൊതുവായ ഒരു സ്‌പോൺസറെ കണ്ടെത്താൻ ശ്രമിക്കും.
തത്സമയ സംപ്രേഷണത്തിനായി ദൃശ്യമാധ്യമങ്ങളുടെ സഹകരണം തേടും. വിദേശ രാജ്യങ്ങളിൽനിന്നുള്ള ടൂറിസ്റ്റുകളെ അടക്കം ആകർഷിക്കുന്ന വിധത്തിൽ വിപുലമായി അന്താരാഷ്ട്ര – ദേശീയ തലങ്ങളില്‍ ടൂറിസം വകുപ്പ് പ്രചരണം നടത്തും. വിനോദ സഞ്ചാരികൾക്ക് വള്ളം കളി ആസ്വദിക്കുന്നതിന് പ്രത്യേക സൗകര്യങ്ങൾ ഏർപ്പെടുത്തും. ടൂറിസം കലണ്ടറിൽ ലീഗ് വള്ളംകളികൾ ഉൾപ്പെടുകയും ചെയ്യും.
കേരളത്തിന്റെ ടൂറിസം മേഖലയ്ക്കും ജലോത്സവങ്ങളെ സ്നേഹിക്കുന്നവർക്കും ആവേശമായി ഐ പി എൽ മാതൃകയിൽ സംസ്ഥാന ടൂറിസം വകുപ്പ്…
Kadakampally Surendran ಅವರಿಂದ ಈ ದಿನದಂದು ಪೋಸ್ಟ್ ಮಾಡಲಾಗಿದೆ ಮಂಗಳವಾರ, ಜೂನ್ 19, 2018
-
You may also like
-
വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ പകുതി ഫീസ് മാത്രം: മുതിര്‍ന്ന പൗരന്മാര്ക്ക് ഇളവ് നൽകി സർക്കാർ
-
വിദേശരാജ്യങ്ങൾ പോലെകേരളത്തിലും: തിരുവനന്തപുരം നഗരം കാണാം തുറന്ന ‘ഡബിള്‍ ഡക്കറില്‍’
-
ചിമ്പാന്‍സിയുമായി അടുപ്പത്തിലായ യുവതിക്ക് മൃഗശാലയില്‍ പ്രവേശിക്കുന്നതിന് വിലക്ക്
-
പൊന്മുടിയിൽ വിനോദ സഞ്ചാരത്തിനെത്തിയ കുടുംബം സഞ്ചരിച്ച കാർ കുഴിയിലേക്ക് മറിഞ്ഞു
-
സംസ്ഥാനത്തെ ഇക്കോ ടൂറിസം സെൻററുകൾ ഇന്ന് മുതൽ തുറക്കും
-
സംസ്ഥാനത്തെ ഇക്കോ ടൂറിസം സെന്ററുകൾ പ്രവർത്തനമാരംഭിച്ചു