ദ്വയ ക്വീൻ ഓഫ് 2018 : സ്മൃതി സൗന്ദര്യ റാണി

ട്രാൻസ്‌ജെൻഡർ വിഭാഗത്തിൽ പെട്ടവർക്കായുള്ള സൗന്ദര്യമത്സരമായ ക്വീൻ ഓഫ് ദ്വയ 2018ൽ കോട്ടയം സ്വദേശി സമൃതി വിജയിയായി. തിരുവനന്തപുരം സ്വദേശികളായ സാറയും ശ്രീമയിയും ഒന്നും രണ്ടും സ്ഥാനം കരസ്ഥമാക്കി

തിങ്കളാഴ്ച കൊച്ചിയിലെ സിയാൽ കൺവെൻഷൻ സെന്ററാണ് ക്വീൻ ഓഫ് ദ്വയ 2018 ന്റെ രണ്ടാം സീസന് വേദിയായത്. കേരളത്തിലെ ട്രാൻസ്‌ജെൻഡർ കൂട്ടായ്മയായ ദ്വയ 2017ലാണ് ആദ്യമായി സൗന്ദര്യമത്സരവുമായി എത്തിയത്. 16 മോഡലുകളാണ് പങ്കെടുത്തത്. നടൻ മമ്മൂട്ടി ചടങ്ങ് ഉദ്ഘാടനം ചെയ്തു.

കേരളത്തിലെ ആദ്യ ട്രാൻസ്‌ജെൻഡർ ദമ്പതിമാരായ സൂര്യയെയും ഇഷാനെയും ചടങ്ങിൽ ആദരിച്ചു.