പോലീസിലെ ദാസ്യപ്പണി : പ്രതിപക്ഷം അടിയന്തര പ്രമേയ നോട്ടീസ് നൽകിയേക്കും

പോലീസിലെ ദാസ്യ പ്പണി സംബന്ധിച്ച വിഷയം പ്രതിപക്ഷം ഇന്ന് നിയമസഭയിൽ ഉന്നയിക്കും. അടിയന്തര പ്രമേയമായി വിഷയം പരിഗണിക്കണമെന്നാവശ്യപ്പെട്ട് നോട്ടീസ് നൽകാനാണ് തീരുമാനം. പോലീസിൽ ദാസ്യ പണി ഇല്ലെന്ന തരത്തിൽ മുഖ്യമന്ത്രി നേരത്തെ നിയമസഭയിൽ പ്രസ്താവന നടത്തിയത് ചൂണ്ടി കാട്ടി പ്രതിപക്ഷം അദ്ദേഹത്തിനെതിരെ അവകാശ ലംഘന നോട്ടീസ് നൽകിയിട്ടുണ്ട്. ഇക്കാര്യം ഇന്നും പ്രതിപക്ഷം ചൂണ്ടികാട്ടും. ഉന്നത പോലീസ് ഉദ്യാഗസ്ഥരുടെ വീട്ടിൽ ഇപ്പോഴും ദാസ്യ പ്പണി തുടരുന്നതിന്റെ വിശദാംശ ങ്ങളും പ്രതിപക്ഷം സഭയിൽ അവതരിപ്പിക്കും