ആദ്യചിത്രത്തിലെ അഭിനയത്തിന് ഫിലിം ഫെയര്‍ അവാര്‍ഡ് ; കല്ല്യാണിയ്ക്ക്‌ അഭിനന്ദനവുമായി മോഹന്‍ലാല്‍

തന്റെ ഉറ്റ സുഹൃത്ത് പ്രിയന്റെ മകളെ അഭിനന്ദിച്ച് മോഹൻലാൽ. ഹലോ എന്ന തെലുങ്ക് ചിത്രത്തിലൂടെയാണ് പ്രിയദർശന്റെ മകൾ കല്ല്യാണി സിനിമയിൽ അരങ്ങേറിയത്. ആദ്യ ചിത്രത്തിലെ പ്രകടനത്തിന് മികച്ച പുതുമുഖ നടിക്കുള്ള ഫിലിം ഫെയർ അവാർഡ് സ്വന്തമാക്കിയ കല്ല്യാണിക്ക് അഭിനന്ദനങ്ങളറിയിച്ചാണ് മോഹൻലാൽ ഫെയ്‌സ്ബുക് പോസ്റ്റ് ഇട്ടിരിക്കുന്നത്.

പ്രശസ്ത സംവിധായകൻ വിക്രം കുമാറിന്റെ കഴിഞ്ഞ വർഷത്തെ ഏറ്റവും മികച്ച ചിത്രം കൂടിയാണ് ‘ഹലോ’. അഖിൽ അക്കിനേനി നായകനായ ചിത്രത്തിന്റെ നിർമ്മാണം അഖിലിന്റെ പിതാവും പ്രശസ്ത ചലച്ചിത്രതാരവുമായ നാഗാർജ്ജുനയാണ്.