നീരാളി പ്രദര്‍ശനത്തിന് ഒരുങ്ങുന്നു

മോഹൻലാലിനെ നായകനാക്കി ബോ​ളി​വു​ഡ് സം​വി​ധാ​യ​ക​നും മ​ല​യാ​ളി​യു​മാ​യ അ​ജോ​യ് വ​ർ​മ സംവിധാനം ചെയ്യുന്ന ചിത്രമായ നീരാളിയുടെ ചിത്രീകരണം പൂര്‍ത്തിയായി. വ​ജ്ര​ബി​സി​ന​സു​മാ​യി ബ​ന്ധ​പ്പെ​ട്ടു പ്ര​വ​ർ​ത്തി​ക്കു​ന്ന ഒ​രു ക​ഥാ​പാ​ത്ര​ത്തെയാണ് ചിത്രത്തിൽ മോ​ഹ​ൻ​ലാ​ൽ അ​വ​ത​രി​പ്പി​ക്കു​ന്നത്.

ജനുവരിയില്‍ മും​ബൈ​യി​ൽ നീരാളിയുടെ ചി​ത്രീ​ക​ര​ണ​ത്തി​നു തു​ട​ക്ക​മി​ട്ട​ത്. പി​ന്നീ​ടു മം​ഗോ​ളി​യ, താ​യ്‌ല​ൻ​ഡ് എ​ന്നി​വി​ട​ങ്ങ​ളി​ൽ ചി​ത്രീ​ക​ര​ണം പൂ​ർ​ത്തി​യാ​ക്കി വീ​ണ്ടും മും​ബൈ​യി​ലെ​ത്തി ചിത്രീകരണം പൂര്‍ത്തീകരിച്ചു. ന​ദി​യാ മൊ​യ്തു​വാ​ണു നാ​യി​ക. പാ​ർ​വ​തി നാ​യ​ർ, സു​രാ​ജ് വെ​ഞ്ഞാ​റ​മ്മൂ​ട്, ദി​ലീ​ഷ് പോ​ത്ത​ൻ, ബി​നീ​ഷ് കോ​ടി​യേ​രി, സ​ന്ദീ​പ് നാ​രാ​യ​ണ​ൻ എ​ന്നി​വ​രും പ്ര​ധാ​ന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.