സെല്‍ഫ് ഗോളില്‍ ഇറാന് ജയം

മോ​സ്കോ: ലോ​ക​ക​പ്പി​ൽ ഗ്രൂ​പ്പ് ബി​യി​ലെ ആ​ദ്യ മ​ത്സ​ര​ത്തി​ൽ  ഇ​റാ​ന് എ​തി​രി​ല്ലാ​ത്ത ഒ​രു ഗോ​ളി​ന്‍റെ ജ​യം. ഇ​ഞ്ചു​റി ടൈ​മി​ൽ മൊ​റോ​ക്കോ താ​രം അ​സി​സ് ബൊ​ഹാ​ദൂ​സാ​ണ് ഇ​റാ​ന്‍റെ വി​ജ​യ​മു​റ​പ്പി​ച്ച സെ​ൽ​ഫ് ഗോ​ൾ വ​ഴ​ങ്ങി​യ​ത്. മ​ത്സ​ര​ത്തി​ന്‍റെ തു​ട​ക്ക​ത്തി​ൽ മൊ​റോ​ക്കോ​ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്‌.തു​ട​ക്ക​ത്തി​ലെ പ​ത​ർ​ച്ച​യ്ക്കു​ശേ​ഷം ഇ​റാ​നും ഒ​റ്റ​പ്പെ​ട്ട മു​ന്നേ​റ്റ​ങ്ങ​ൾ ന​ട​ത്തി. ഇ​തി​നു​ശേ​ഷ​മാ​യി​രു​ന്നു മൊ​റോ​ക്കോ​യു​ടെ വി​ധി നി​ർ​ണ​യി​ച്ച ഗോ​ൾ എ​ത്തി​യ​ത്.