നസ്രിയ വീണ്ടും എത്തുന്നു

നീണ്ട ഇടവേളക്ക് ശേഷം നസ്രിയ വീണ്ടും വെള്ളിത്തിരയില്‍ എത്തുന്നു. അഞ്ജലി മേനോൻ പൃഥ്വിരാജിനെ നായകനാക്കി ഒരുക്കുന്ന സിനിമ കൂടെയിലൂടെയാണ്‌ നസ്രിയയുടെ തിരിച്ചുവരവ്‌. പാര്‍വതിയാണ് നായിക. പൃഥ്വിരാജിന്റെ സഹോദരിയുടെ വേഷത്തിലാണ് നസ്രിയ അഭിനയിക്കുന്നത്. നസ്രിയയ്‍ക്ക് ആശംസകള്‍ നേര്‍ന്ന് ഫഹദ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ഷെയര്‍ ചെയ്‍തു. ജൂലൈ ആറിനാണ് ചിത്രം പ്രദര്‍ശനത്തിനെത്തുക.