സ​മാ​ധാ​ന നൊ​ബേ​ൽ പുരസ്കാരം: ട്രം​പി​ന്‍റെ പേ​ര് വീ​ണ്ടും

വാ​ഷിം​ഗ്ട​ണ്‍: നോ​ർ​ത്ത് കൊ​റി​യ​ൻ പ്ര​സി​ഡ​ന്‍റ് കിം ​ജോ​ഗ് ഉ​നു​മാ​യി ട്രം​പ് ന​ട​ത്തി​യ ച​രി​ത്ര​പ​ര​മാ​യ കൂ​ടി​ക്കാ​ഴ്ച​യും ഉ​ത്ത​ര കൊ​റി​യ​യെ പൂ​ർ​ണ​മാ​യും നി​രാ​യു​ധീ​ക​രി​ക്കു​ന്ന​തി​ന് ട്രം​പ് വ​ഹി​ച്ച പ​ങ്കും ക​ണ​ക്കി​ലെ​ടു​ത്തു സ​മാ​ധാ​ന​ത്തി​നു​ള്ള നൊ​ബേ​ൽ പു​ര​സ്കാ​ര​ത്തി​ന് അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റി​ന്‍റെ പേ​ര് നി​ർ​ദ്ദേ​ശി​ക്കാ​ൻ നോ​ർ​വീ​ജി​യ​ൻ ലോ ​മേ​കേ​ഴ്സ് തീ​രു​മാ​നി​ച്ചു.

നോ​ർ​ത്ത് കൊ​റി​യ​യും സൗ​ത്ത് കൊ​റി​യ​യും ത​മ്മി​ൽ നി​ല​നി​ന്നി​രു​ന്ന സം​ഘ​ർ​ഷം പൂ​ർ​ണ​മാ​യും അ​വ​സാ​നി​പ്പി​ക്കു​ന്ന​തി​നു ട്രം​പ് ന​ട​ത്തി​യ ശ്ര​മ​ങ്ങ​ൾ ശ്ലാ​ഘ​നീ​യ​മാ​ണെ​ന്നും ഇ​വ​ർ അ​ഭി​പ്രാ​യ​പ്പെ​ട്ടു. ട്രം​പ് നൊ​ബേ​ൽ പ്രൈ​സി​ന് യോ​ഗ്യ​നാ​ണെ​ന്നു ദ​ക്ഷി​ണ കൊ​റി​യ​ൻ പ്ര​സി​ഡ​ന്‍റും അ​ഭി​പ്രാ​യ​പ്പെ​ട്ടി​ട്ടു​ണ്ട്.