ഡീ​സ​ൽ ത​ട്ടി​പ്പ്: ഫോക്‌സ്‌വാഗണ്‍ന്‌ ഒ​രു ബി​ല്യ​ണ്‍ യൂ​റോ പി​ഴ

ബ​ർ​ലി​ൻ: ഡീ​സ​ൽ ത​ട്ടി​പ്പി​ന്‍റെ പേ​രി​ൽ ലോ​ക​ത്തി​ലെ മു​ന്തി​യ കാ​ർ നി​ർ​മ്മാ​താ​ക്ക​ളാ​യ ജ​ർ​മ​നി​യി​ലെ ഫോക്‌സ്‌വാഗണ്‍ കമ്പനിക്ക്‌ ഒ​രു ബി​ല്യ​ണ്‍ യൂ​റോ പി​ഴ. ഇ​തി​ൽ 5 മി​ല്യ​ണ്‍ യൂ​റോ​യും ലീ​ഗ​ൽ പെ​നാ​ൽ​റ്റി​യും ബാ​ക്കി 95 മി​ല്യ​ണ്‍ യൂ​റോ ത​ട്ടി​പ്പി​ലൂ​ടെ കമ്പനി നേ​ടി​യ ലാ​ഭ​ത്തി​ന്‍റെ​യും അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ഒ​രു ബി​ല്യ​ണ്‍ പിഴയായി ക​ണ​ക്കാ​ക്കി​യി​രി​യ്ക്കു​ന്ന​ത്.

പി​ഴ​യ​ട​യ്ക്കാ​ൻ കമ്പനി സ​മ്മ​തി​ച്ച​താ​യി പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ർ മാ​ധ്യ​മ​ങ്ങ​ളെ അ​റി​യി​ച്ചു. ബ്രൗ​ണ്‍​ഷ്വൈ​ഗ് കോ​ട​തി​യാ​ണ് പി​ഴ ചു​മ​ത്താ​ൻ ഉ​ത്ത​ര​വാ​യ​ത്.

ലോ​ക വ്യാ​പ​ക​മാ​യി പ്ര​ത്യേ​കി​ച്ച് അ​മേ​രി​ക്ക​യി​ൽ 2007 മു​ത​ൽ 2015 വ​രെ വി​റ്റ ഡീ​സ​ൽ കാ​റു​ക​ളി​ൽ കൃ​ത്രി​മം കാ​ണി​ച്ചു കമ്പനി ലാ​ഭ​മു​ണ്ടാ​ക്കി​യെ​ന്നാ​ണ് അ​മേ​രി​ക്ക ക​ണ്ടെ​ത്തി​യ​ത്. ഇ​തി​നെ തു​ട​ർ​ന്നാ​ണ് കമ്പനിക്കെതിരെ അ​ന്വേ​ഷ​ണ ന​ട​ത്തി​യ​തും ക​ണ്ടെ​ത്തി​യ​തും. ഇ​ത്ത​ര​ത്തി​ൽ മൊ​ത്തം 10.7 ദ​ശ​ല​ക്ഷം വാ​ഹ​ന​ങ്ങ​ൾ, ലോ​ക​വ്യാ​പ​ക​മാ​യി വി​റ്റ​താ​യി ക​ന്പ​നി വെ​ളി​പ്പെ​ടു​ത്തി​യി​രു​ന്നു.