യാത്രക്കാരെ ഐസ്‌ക്രീം നല്‍കി തണുപ്പിക്കാന്‍ എമിറേറ്റ്‌സ്

ദുബൈ: കടുത്ത ചൂടില്‍ വെന്തുരുകുന്ന യാത്രക്കാരെ തണുപ്പിക്കാന്‍ ലോകത്തിലെ ഏറ്റവും വലിയ വിമാനകമ്പനികളില്‍ ഒന്നായ എമിറേറ്റ്‌സ് ഐസ്‌ക്രീം വിതരണം ചെയ്യുന്നു.
ജൂണ്‍ 15മുതല്‍ ആഗസ്റ്റ് 31 വരെയാണ് ദുബൈ അന്താരാഷ്ട്രവിമാനത്താവളത്തില്‍ ഐസ്‌ക്രീം വിതരണം ചെയ്യുന്നത്.

ടെര്‍മിനല്‍ മൂന്നില്‍ എത്തുന്ന യാത്രക്കാരെയാണ് വിവിധ ഫ്‌ളേവറുകളിലുള്ള ഐസ്‌ക്രീം കാത്തിരിക്കുന്നത്. എമിറേറ്റ്‌സിന്റ കാറ്ററിംഗ് വിഭാഗം രണ്ട്‌ കോടി കപ്പ് ഐസ്‌ക്രീം തയ്യാറാക്കുന്നതിനാണ് ലക്ഷ്യമിടുന്നത്.വാനില, ചോക്കളേറ്റ്,ഡേറ്റ്‌സ്, മാംഗോ, ലെമണ്‍, അറബിക് കോഫി എന്നി ഫ്‌ളേവറുകളില്‍
ഐസ്‌ക്രീം ലഭിക്കും. പുലര്‍ച്ചെ 12 മണി മുതല്‍ മൂന്ന് മണി വരെയും ഉച്ചക്ക് 12.30 മുതല്‍ 2.30വരെയും വൈകിട്ട് 6 മണി മുതല്‍  9 മണിവരെയും ആയിരിക്കും ഐസ്‌ക്രീം വിതരണം. ഇതിനായി ടെര്‍മിനല്‍ മൂന്നില്‍ ഐസ്‌ക്രീം കിയോസ്‌കുകള്‍ എമിറേറ്റ്‌സ് തയ്യാറാക്കി