യു.എ.ഇ വിസാ നയത്തില്‍ മാറ്റം

ദുബൈ: ഒാരോ തൊഴിലാളിയുടെയും പേരില്‍ 3000 ദിർഹം വീതമുള്ള ബാങ്ക്​ ഗ്യാരണ്ടി ഒഴിവാക്കാന്‍ യു.എ.ഇ മ​ന്ത്രിസഭ തീരുമാനം. ബാങ്ക്​ ഗ്യാരണ്ടി ഒഴിവാക്കുന്നത്​ തൊഴിലുടമകൾക്ക്​ വലിയ ആശ്വാസമാകും. അതിനൊപ്പം ഇൗ തുക വിപണിയിൽ തിരിച്ചെത്തുന്നത്​ രാജ്യത്തി​​ന്റ വ്യവസായ തൊഴിൽ ഉപഭോക്​തൃ മേഖലയിൽ വലിയ ഉണർവ്​ പകരും.

ബാങ്ക്​ ഗ്യാരണ്ടി ഒഴിവാക്കു മ്പോഴേക്കും തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കാനും അവകാശങ്ങൾ സംരക്ഷിക്കാനും ഉതകുംവിധം ഇൻഷുറൻസ്​ ഏർപ്പെടുത്താൻ മന്ത്രിസഭാ യോഗം തീരുമാനിച്ചിട്ടുണ്ട്​. തൊഴിൽ അന്വേഷകർക്ക്​ കൂടുതൽ കാലം രാജ്യത്ത്​ തുടരാൻ അനുമതി നൽകുന്ന തീരുമാനവും അനധികൃതമായി എത്തിയവർക്ക്​ മടങ്ങാൻ ഒരുക്കുന്ന സൗകര്യവും ജോലി ചെയ്യാനും താമസിക്കാനും ലോകത്തെ ഏറ്റവും മികച്ച രാജ്യം എന്ന യു.എ.ഇയുടെ സ്​ഥാനം കൂടുതൽ ശക്​തിപ്പെടുത്താൻ വഴിയൊരുക്കും. വിസിറ്റ്​ വിസയിൽ എത്തി ​നല്ല ജോലി ക​ണ്ടത്താനാകുമ്പോഴേക്കും കാലാവധി കഴിഞ്ഞ്​ മടങ്ങേണ്ടി വരുന്ന അവസ്​ഥക്ക്​ ഇതോടെ പരിഹാരമാകും. അനധികൃതമായി തങ്ങുന്നവർ സ്വയം വെളിപ്പെടുത്തി മുന്നോട്ടു വരുന്ന പക്ഷം പിഴകൾ ഒഴിവാക്കി നൽകുന്നു എന്നത്​ ഏറെ പേർക്ക്​ ഗുണകരമാവും.