അസ്സാമില്‍ രണ്ട് യുവാക്കളെ ആള്‍ക്കൂട്ടം തല്ലിക്കൊന്നു

​ഗുവാഹത്തി: കുട്ടികളെ തട്ടിയെടുക്കാൻ വന്നവരെന്ന് സംശയിച്ച് ആസ്സാമിൽ രണ്ട് യുവാക്കളെ ആൾക്കൂട്ടം തല്ലിക്കൊന്നു. അഭിജിത് നാഥ്, നീലോത്പൽ ദാസ് എന്നിവരെയാണ് സഞ്ചരിച്ചിരുന്ന കാറിൽ നിന്ന് വലിച്ച് താഴെയിട്ട് ആളുകൾ കൂട്ടം ചേർന്ന് ആക്രമിച്ചത്. രണ്ടുപേരും സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചു. സംഭവത്തിൽ അഞ്ച് പേരെ അറസ്റ്റ് ചെയ്തു.

ആസ്സാമിലെ കർബി അങ്ക്ലോ​ഗ് ജില്ലയിലെ ദോക്മകാ ​ഗ്രാമത്തിൽ കുട്ടികളെ തട്ടിയെടുക്കുന്നവർ എത്തിച്ചേർന്നെന്ന വാർത്ത സോഷ്യൽ മീഡിയയിലൂടെ പ്രചരിച്ചിരുന്നു. ഇവരാണെന്ന് സംശയിച്ചാണ് ​ഗ്രാമവാസികൾ ആക്രമിച്ചത്. ദോക്മാക് ജില്ലയിലൂടെ യാത്ര ചെയ്യുകയായിരുന്നു യുവാക്കൾ. ആസ്സാം മുഖ്യമന്ത്രി സർബാനന്ദ സോനവാല്ഡ സംഭവത്തിൽ‌ ഉടനടി നടപടി എടുക്കണമെന്ന് അഡീൽണൽ ഡയറക്ടർ ജനറൽ ഓഫ്  പൊലീസ് മുകേഷ് അ​ഗർവാളിന് നിർദ്ദേശം നൽകി. കേട്ടുകേൾവികളുടെ ഊഹാപോഹങ്ങളുടെയും അടിസ്ഥാനത്തിൽ ജനങ്ങൾ കൊലപാതകത്തിന് മുതിരുന്നത് തടയേണ്ടതാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. കൊല്ലപ്പെട്ടവരുടെ കുടുംബത്തിന് എത്രയും വേ​ഗം നീതി ലഭിക്കുമെന്നും അദ്ദേഹം ഉറപ്പ് നൽകി. മരിച്ച നീലോത്പൽ ദാസ്  സൗണ്ട് എഞ്ചിനീയറും നീ അഭിജിത് നാഥ് ബിസിനസ്സുകാരനുമായിരുന്നു.