സൈനികനെ ഭീകരർ തട്ടിക്കൊണ്ടുപോയി വധിച്ചു

പു​ൽ​വാ​മ: ജ​മ്മു കാ​ഷ്മീ​രി​ൽ ഭീ​ക​ര​ർ ത​ട്ടി​ക്കൊ​ണ്ടു​പോ​യ തീ​വ്ര​വാ​ദ​വി​രു​ദ്ധ സേ​ന​യി​ലെ ജ​വാ​നെ കൊ​ല്ല​പ്പെ​ട്ട നി​ല​യി​ൽ ക​ണ്ടെ​ത്തി.  ര​ജൗ​രി സ്വ​ദേ​ശി​യാ​യ ഒൗ​റം​ഗ​സ​ബ് എ​ന്ന ജ​വാ​നെ പു​ൽ​വാ​മ​യി​ൽ​നി​ന്നാ​ണ് ബു​ധ​നാ​ഴ്ച രാ​ത്രി ത​ട്ടി​ക്കൊ​ണ്ടു​പോ​യ​ത്.

ഗു​സു​വി​ൽ​നി​ന്നാ​ണ് വെ​ടി​യു​ണ്ട​ക​ൾ ത​റ​ച്ച നി​ല​യി​ൽ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. ഷോ​പ്പി​യാ​നി​ലെ 44 രാ​ഷ്ട്രീ​യ റൈ​ഫി​ൾ​സി​ലെ സൈ​നി​ക​നാ​യി​രു​ന്നു ഇ​ദ്ദേ​ഹം. ഷോ​പ്പി​യാ​നി​ൽ പോ​സ്റ്റ് ചെ​യ്തി​രു​ന്ന സൈ​നി​ക​ൻ റംസാന്‍ അ​വ​ധി​ക്ക് നാ​ട്ടി​ൽ പോ​യ​താ​യി​രു​ന്നു.