ശ്രീനഗറില്‍ മാധ്യമ പ്രവര്ത്തകന് വെടിയേറ്റുമരിച്ചു

ശ്രീനഗർ: കാഷ്മീരിലെ മുതിർന്ന മാധ്യമപ്രവർത്തകനും റൈസിംഗ് കാഷ്മീർ എഡിറ്ററുമായ ഷുജാത് ബുഖാരി(50) വെടിയേറ്റ് മരിച്ചു. ഒപ്പമുണ്ടായിരുന്ന അംഗരക്ഷകരായ രണ്ടു പോലീസുകാരെയും അജ്ഞാത സംഘം വെടിവച്ചു കൊന്നു. ലാൽ ചൗക്കിലെ പ്രസ് എൻക്ലേവിലെ റൈസിംഗ് കാഷ്മീർ ഓഫീസിനു വെളിയിലായിരുന്നു മൂവരും വെടിയേറ്റു മരിച്ചത്.
ഇഫ്താർ പാർട്ടിയിൽ പങ്കെടുക്കാൻ പോകവേയായിരുന്നു ബുഖാരിക്കു വെടിയേറ്റത്. വെടിവയ്പിൽ രണ്ടുപ്രദേശവാസിക ൾക്കു പരി ക്കേറ്റു. കൊലപാതകത്തി ന്റെ കാരണം വ്യക്തമായിട്ടില്ല. ദ ഹിന്ദു ദിനപത്രത്തിന്റെ കാഷ്മീർ കറസ്പോണ്ടന്റ് ആയും ഷുജാത് ബുഖാരി പ്രവർത്തിച്ചിട്ടുണ്ട്.
-
You may also like
-
യു.എ.പി.എ കേസ്: സിദ്ദിഖ് കാപ്പന്റെ ജാമ്യാപേക്ഷ തള്ളി
-
കീടനാശിനി ശ്വസിച്ച് എട്ട് വയസുകാരിക്ക് ദാരുണാന്ത്യം
-
മലപ്പുറത്ത് നിന്ന് നിസാമുദ്ദീൻ എക്സ്പ്രസില്‍ കയറിയ പാമ്പിനെ മുംബൈയിൽ വെച്ച് പിടികൂടി
-
മിരാഭായ് ചാനുവിന് ചരിത്ര സ്വർണം; കോമൺവെൽത്ത് ഗെയിംസ് ഭാരോദ്വഹനത്തിൽ ഇന്ത്യയുടെ മെഡൽ വേട്ട
-
കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യക്ക് രണ്ടാം മെഡൽ; ഭാരോദ്വഹനത്തിൽ വെങ്കലം നേടി ഗുരുരാജ പൂജാരി
-
കോമൺ വെൽത്ത് ഗെയിംസിന് തുടക്കം: ഇന്ത്യന്‍ പതാകയേന്തി പിവി സിന്ധുവും മന്‍പ്രീത് സിംഗും